മധ്യ അമേരിക്കയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. എൽ സാൽവഡോർ പസഫിക് തീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. 70 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ റിപ്പോർട്ട് ചെയ്തു.
സാൽവഡോർ, നിക്കരാഗ്വപ്രദേശങ്ങളിൽ എല്ലാം ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.സുനാമി ഭീഷണി ഇല്ലെന്നും രാജ്യത്തെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നിക്കരാഗ്വ തലസ്ഥാനത്തും പസഫിക് തീരത്തും ഭൂചലനം ശക്തമായി അനുഭവപ്പെട്ടെങ്കിലും ആളപായമില്ലെന്ന് നിക്കരാഗ്വ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോ പറഞ്ഞു.