ജപ്പാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ; ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല

വടക്കൻ ടോക്കിയോയിലെ അമോറിയിൽ ചൊവ്വാഴ്ച റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥ ഏജൻസി അറിയിച്ചു. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ജപ്പാൻ കാലാവസ്ഥ ഏജൻസിയുടെ കണക്കനുസരിച്ച് 20 കിലോമീറ്റർ താഴ്ചയിൽ വൈകുന്നേരം 6 18ന് (0918GMT) ആണ് ഭൂചലനം അനുഭവപ്പെട്ടത്.

നാശനഷ്ടങ്ങളോ പരുക്കുകളോ പ്രമുഖ ജാപ്പനീസ് പത്രങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ തീവ്രത 6.2 ആണെന്ന് യു എസ് ജിയോളജിക്കൽ സർവ്വേ കണക്കാക്കി. ഏഷ്യയിലൂടെയും പസഫിക് തടാകത്തിലൂടെയും വ്യാപിച്ചുകിടക്കുന്ന ജപ്പാനിൽ ഭൂകമ്പങ്ങൾ സർവ്വസാധാരണമാണ്. ശക്തമായ ഭൂകമ്പങ്ങളെ നേരിടാനുള്ള ബിൽഡിങ് കോഡുകൾ രാജ്യത്തിനുണ്ട്.

Leave a Comment