തെക്കൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

തെക്കൻ തുർക്കിയിൽ റിക്റ്റർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തെക്കൻ തുർക്കി പ്രവിശ്യയായ അദാനയിൽ ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് (05:44 GMT) ഭൂചലനം ഉണ്ടായതെന്ന് ഇസ്താംബൂളിലെ കണ്ടില്ലി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അദാന നഗരത്തിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ അകലെ സിറിയൻ അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന കോസാൻ ജില്ലയിലാണ് ഇതിന്റെ പ്രഭവകേന്ദ്രം.

ഭൂകമ്പം 12 കിലോമീറ്റർ (7.46 മൈൽ) ആഴത്തിലായിരുന്നുവെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു.
ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

5.4 നും 6.0 നും ഇടയിലുള്ള ഭൂകമ്പങ്ങൾ സാധാരണയായി കെട്ടിടങ്ങൾക്ക് നേരിയ കേടുപാടുകൾ വരുത്തുമെന്നും നാശനഷ്ടമുണ്ടാക്കുമെന്നും ഭൂകമ്പ ശാസ്ത്രജ്ഞർ പറയുന്നു.

ഫെബ്രുവരിയിൽ ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വടക്കൻ സിറിയയുടെ ഭാഗങ്ങളിലും നാശം വിതച്ചിരുന്നു.തുർക്കിയിൽ മാത്രം 50,000-ത്തിലധികം ആളുകൾ മരിക്കുകയും പതിനായിരക്കണക്കിന് കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഫെബ്രുവരിയിലെ ഭൂകമ്പത്തിൽ തകർന്ന വീടുകൾ പലതും ഇതുവരെ പൂർണതോതിൽ ആയിട്ടില്ല.

Leave a Comment