ഒമാനിലെ പ്രളയത്തിൽ മലയാളി ഉൾപ്പെടെ 4 മരണം. മരിച്ച 3 പേർ കുട്ടികളാണ്. 100 ലേറെ പേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. റുഷ്താഖിൽ വാദി ബാനി ഗാഫിർ കര കവിഞ്ഞാണ് 3 കുട്ടികൾ മരിച്ചത്. ഇവരുടെ മൃതദ്ദേഹം ഇന്ന് കണ്ടെത്തി.
യാൻ ക്വി ലിൽ നിന്ന് 108 പേരെ രക്ഷപ്പെടുത്തി. ബുറൈമി , മസ്കത്ത് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരെ രക്ഷപ്പെടുത്തി. റുഷ്താഖിൽ 3 കുട്ടികൾ ഉൾപ്പെടെ 4 പേരെ കാണാതായി. വടക്കൻ ബാത്തിനയിൽ ഫിസിയോ തെറാപ്പി സെന്ററിൽ 118 പേർ പ്രളയത്തെ തുടർന്ന് കുടുങ്ങി. ഈ കേന്ദ്രം ഒഴിപ്പിച്ചു.
ദാഖിലയിൽ മുന്നറിയിപ്പ് ലംഘിച്ച് വാദി മുറിച്ചു കടന്ന 34 പേരെ അറസ്റ്റ് ചെയ്തു.