കടുത്ത ചൂട്; പഞ്ചായത്ത് ഓഫീസിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു

കടുത്ത ചൂട്; പഞ്ചായത്ത് ഓഫീസിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു

മേലുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുറപ്പ് ഓഫീസിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.മേഖലയില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടാണ് ടൈലുകള്‍ പൊട്ടിയതിന് കാരണമെന്നാണ് നിഗമനം.

സംഭവ സമയത്ത് 2 പേര്‍ ഓഫീസ് മുറിയിലുണ്ടായിരുന്നു. ആറോളം ടൈല്‍ പാളികള്‍ ശബ്ദത്തോടെ പൊട്ടുകയായിരുന്നു. ചില ടൈലുകള്‍ പൂര്‍ണമായും സിമന്റില്‍ നിന്നും വിട്ടുപോയ നിലയിലായിരുന്നു. ജില്ലയില്‍ പലയിടത്തും ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

Photo by Roji


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment