കേരളം വെന്തുരുകുമ്പോള്‍ ഉത്തരേന്ത്യയില്‍ കനത്ത മഴ, മഞ്ഞുവീഴ്ചയും, നാലു ദേശീയപാതകള്‍ ഉള്‍പ്പെടെ 350 റോഡുകള്‍ അടച്ചു
കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചൂടില്‍ വെന്തുരുകുമ്പോള്‍ ഉത്തരേന്ത്യയില്‍ കനത്ത മഴ. കനത്ത മഴയും മഞ്ഞുവീഴ്ചയെയും തുടര്‍ന്ന് നാലു ദേശീയ പാതകളും 350 റോഡുകലും അടച്ചു. ഹിമാചല്‍ പ്രദേശിലാണ് കനത്ത മഴ പെയ്യുന്നത്.
പശ്്ചിമ വാതത്തെ തുടര്‍ന്നാണ് മഴയും മഞ്ഞു വീഴ്ചയും ശക്തമായത്. ലഹോള്‍ ആന്റ് സ്പിതി, കിന്നൗര്‍ ജില്ലകളിലാണ് മഞ്ഞുവീഴ്ച ഏറെയും പ്രതികൂലമായി ബാധിച്ചത്. ഇവിടങ്ങളില്‍ 1,314 ട്രാന്‍സ്‌ഫോര്‍മറുകള്‍ മഞ്ഞില്‍മൂടി പ്രവര്‍ത്തനം നിലച്ചു.
ഞായറാഴ്ച വരെ ഈ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയും ഇടയ്ക്ക് മഴയും പെയ്യാനണ് സാധ്യതയെന്ന മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. 350 റോഡുകളാണ് ആകെ ഈ മേഖലയില്‍ അടച്ചത്. ഇതില്‍ നാലു ദേശീയ പാതകള്‍ ഉള്‍പ്പെടും. താഴ് വാരത്തിന്റെ താഴ്ന്ന മേഖലയില്‍ ഇടവിട്ട മഴ ലഭിക്കുന്നുണ്ട്. 40-45 കി.മി വേഗത്തിലുള്ള കാറ്റും ഈ മേഖലയില്‍ പ്രതീക്ഷിക്കാം.
ചംമ്പ, കിന്നൗര്‍, ലഹോള്‍ ആന്റ് സ്്പിതി ജില്ലകളില്‍ ദുരിതം തുടരുകയാണ്. ലഹോളില്‍ മാത്രം 290 റോഡുകള്‍ അടച്ചു. 32 റോഡുകള്‍ കിന്നൗറിലും അടച്ചു. ഷിംല ജില്ലയുടെ പ്രാന്ത പ്രദേശമായ ദോദ്‌റ കവാര്‍ സബ് ഡിവിഷന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഷിംല- കിന്നൗര്‍ റോഡില്‍ പാറക്കൂട്ടങ്ങളും മണ്ണും ഇടിഞ്ഞു ബ്ലോക്കായി. റോഹ്താഗ് പാസിലും മഞ്ഞൂവീണ് ഗതാഗതം നിലച്ചു.
ലഹോള്‍ സ്പ്തിയിലെ ഗോണ്ട്‌ലയില്‍ ആണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടായ. ഇവിടെ 61.2 സെ.മി മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.കുകുംസേരിയില്‍ 58 സെമി മഞ്ഞുവീഴ്ചയും ഉണ്ടായി. അടല്‍ ടണലിലും ആറു സെ.മി മഞ്ഞുവീഴ്ച റി്‌പ്പോര്‍ട്ടു ചെയ്തു.
ഹിമാചല്‍ പ്രദേശില്‍ ഏറ്റവും കൂടുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്തത് മണാലിയിലാണ്. 8.4 സെ.മി മഴയാണ് ഇവിടെ പെയ്തത്. ബന്‍ജാറില്‍ 8 സെ.മി, സിയോബാഗില്‍ 7.74 സെ.മി ഉം റെക്കോങ്ങില്‍ 4.8 സെ.മി മഴയും റിപ്പോര്‍്ട്ട് ചെയ്തു.