ഒമാൻ കടലിൽ 2023 ഒക്ടോബർ 21 വെള്ളിയാഴ്ച റിക്ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) അറിയിച്ചു.
സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ നിവാസികൾക്ക് കുലുക്കം അനുഭവപ്പെട്ടു.ഒമാൻ കടലിൽ രാവിലെ 10 മണിക്ക് , 5 KM ആഴത്തിൽ ഭൂചലനം രേഖപ്പെടുത്തിയതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (EMC) അറിയിച്ചു.
സൗത്ത് അൽ ഷർഖിയയിലെ സൂർ വിലായത്തിന് 57 കിലോമീറ്റർ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്.