Wayanad landslide updates :ചാലിയാറിൽ ഒഴുകിയെത്തിയത് 32 മൃതദേഹങ്ങൾ
ഇന്നലെ വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽപ്പെട്ട 32 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് മലപ്പുറം ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തിലെ ചാലിയാർ തീരത്ത്.
ഇതിൽ 19 പുരുഷൻമാരും 11 സ്ത്രീകളുമായിരുന്നു. രണ്ടു മൃതദേഹങ്ങൾ ആൺകുട്ടികളുടേതാണ്. 25 ശരീരഭാഗങ്ങളും നദിയിൽനിന്ന് ലഭിച്ചു. ‘ഇരുട്ടുകുത്തി, അമ്പുട്ടാൻ പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പി പാലം, തലപ്പാലി തീരങ്ങളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇന്നും ചാലിയാറിലും മുണ്ടേരി വനത്തിലും തിരച്ചിൽ നടത്തുന്നുണ്ട്. നാലു മൃതദ്ദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
രാവിലെ ഏഴരയോടെ കുഞ്ഞിൻ്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് പൊലിസും ഫയർഫോഴ്സും സുരക്ഷാ വിഭാഗങ്ങളും നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
തിരിച്ചറിഞ്ഞ 25 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം, ഇൻക്വസ്റ്റ് നടപടികൾ പൂർത്തി യാക്കി. കൂടുതൽ മൃതദേഹങ്ങൾ എത്തിയതോടെ നിലമ്പൂർ താലൂക്ക് ആശുപത്രിയിലെ പേവാർഡുകൾ മോർച്ചറിയാക്കുകയായിരുന്നു. വിവിധ സന്നദ്ധ സംഘടനകളും മറ്റും നൽകിയ മൊബൈൽ ഫ്രീസറുകളിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
പുന്നപ്പുഴയിലൂടെ ഒഴുകി മൃതശരീരങ്ങൾ
അപ്രതീക്ഷിത ദുരന്തത്തിൽ കണ്ണീർപ്പുഴയായി വയനാട്ടിലെ പുന്നപ്പുഴ. ആയിരങ്ങളുടെ ഒരായുസിൻ്റെ അധ്വാനവും പ്രതീക്ഷകളും പ്രിയപ്പെട്ടവരെയും ഒഴുക്കിക്കൊണ്ടു പോയപ്പോൾ അതുവരെ കാണാത്ത പുന്നപ്പുഴയുടെ രൗദ്രഭാവമാണ് ചൂരൽമലക്കാർ നേരിട്ടറിഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പുന്നപ്പുഴ നിറഞ്ഞൊഴുകിയെങ്കിലും ഒരു നാടിൻ്റെ ജീവനാഡിയായ പു ഴയിൽ തങ്ങളുടെ സ്വപ്‌നങ്ങളും ഒഴുകി അലിയുമെന്ന് ആരും കരുതിയില്ല. ഉരുൾപൊട്ടലിൽ വഴിമാറിയൊഴുകിയ പുഴയിലാ യിരുന്നു അധികം മൃതദേഹങ്ങളും കണ്ടെത്തിയത്.
പുഴയായി സ്കൂൾമുറ്റം; വിദ്യാർഥികളെ തേടി അധ്യാപകർ
ചൂരൽമല വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ വെള്ളാർമല സ്കൂളിൽ പഠിച്ചിരുന്നത് 582 വിദ്യാർഥികളാണ്. ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളിലേറെയും ദുരന്തമേഖലയിൽ നിന്നു ള്ളവരായിരുന്നു.
ഉരുൾപൊട്ടലുണ്ടായതു മുതൽ പല അധ്യാപകരും വിദ്യാർഥികളെയും രക്ഷിതാക്കളെയും നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ഏതാനും ചില വിദ്യാർഥികളെ ബന്ധപ്പെടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
ഇതോടെ അധ്യാപകർ തിരച്ചിലിനായി ആശുപത്രികളിലും മറ്റും കയറിയിറങ്ങുകയാണ്. പലയിടത്തു വൈദ്യുതി ഇല്ല. അതിനാൽ ഫോൺ ചാർജ് ചെയ്യാൻ സാധിക്ക ത്തതായിരിക്കാമെന്നാണ് അധ്യാപകർ പറയുന്നത്.
പ്രിൻസിപ്പൽ ഭവ്യയും നിരന്തരം വിദ്യാർഥികളെ വിളിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് വരെ 22 വിദ്യാർഥികളെ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ഭവ്യ പറഞ്ഞു.
ഇന്നലെ സ്‌കൂളിൽ ദുരിതാശ്വാസ ക്യാംപുണ്ടായിരുന്നു. 13 പേരാണ് ഇവിടെ ഉണ്ടായിരുന്നത്. അവരെ പിന്നീട് മറ്റൊരു ക്യാംപിലേക്ക് മാറ്റി. രാവിലെ മൂന്ന് മണിക്കാണ് ദുരന്തത്തെക്കുറിച്ച് അറിയുന്നത്. ഞാൻ പത്ത് വർഷം താമസിച്ചിരുന്ന ഒരു വീടുണ്ടായിരുന്ന അവിടെ. ഇന്ന് അതവിടെയില്ല. അയൽവാസികളും പരിചയക്കാരുമൊക്കെയുണ്ടായിരുന്നു, അവരിൽ പലരും മരിച്ചെന്ന വിവരമാണറിയുന്നതെന്നും ഭവ്യ പറഞ്ഞു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag