ദുരിതവും ആഘോഷമാക്കണോ; ഡിസാസ്റ്റർ ടൂറിസം വേണ്ട

ദുരിതവും ആഘോഷമാക്കണോ; ഡിസാസ്റ്റർ ടൂറിസം വേണ്ട

പേമാരിയും ഉരുൾപൊട്ടലും തുടരുമ്പോഴും ദുരിതം ആഘോഷ‌മാക്കി ഒരുകൂട്ടർ. ഉരുൾപൊട്ടലിലും മഴയിലും കാറ്റിലും സർവതും നഷ്ടപ്പെട്ടവർക്കിടയിലേക്ക് സെൽഫിയെടുക്കാനും ദുരിത മുഖത്ത് സന്ദർശനത്തിനുമായി ആളുകൾ എത്തുകയാണ്.

വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇടാനും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിടാനുമാണ് ദുരന്ത മേഖലയിലേക്ക് ആളുകൾ എത്തുന്നത്. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ ഔദ്യോഗിക പരിശീലനം നേടിയ രക്ഷാപ്രവർത്തകരെ അല്ലാതെ പ്രവേശിപ്പിക്കുന്നില്ല.

ഇത്തരം ആളുകളെ വഴിയിൽ തടയുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. യാത്രദുരിതവും വെള്ളക്കെട്ടുമുണ്ടെങ്കിലും അതൊന്നും ഇക്കൂട്ടരെ ബാധിക്കുന്നില്ല. വടക്കൻ കേരളത്തിൽ പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിലാണ്.

തോട്ടിലും പുഴകളിലും മീൻപിടിക്കാനും ആളുകൾ എത്തുന്നുണ്ട്. ദുരിതം ഒഴിഞ്ഞു പോകുമ്പോഴും വീണ്ടും അപകടത്തെ ക്ഷണിച്ച് വരുത്തുകയാണ് ഇത്തരം പ്രവർത്തികളിലൂടെ ഇവർ ചെയ്യുന്നത്. ക്ഷണനേരം കൊണ്ട് മലയോര മേഖലകളിൽ വെള്ളപ്പാച്ചിലുണ്ടാകും. ഇത്തരം സന്ദർശനങ്ങളിൽ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുകയാണ്.
metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment