വടക്ക് കിഴക്കൻ തുലാവർഷത്തിൽ കൂടുതൽ മഴ ലഭിച്ചു. രണ്ടുദിവസം കൊണ്ട് 307 ശതമാനം മഴ കൂടുതൽ ലഭിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം 49.2 സെന്റീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 72.8 സെന്റീമീറ്റർ മഴ ലഭിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും അധിക മഴയാണ് ഒക്ടോബർ ഒന്നു മുതൽ രണ്ടു വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തുലാവർഷ മഴ കണക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കേന്ദ്ര ഭരണ പ്രദേശങ്ങളായ മാഹിയിലും ലക്ഷദ്വീപിലും എല്ലാം അധികമഴ ലഭിച്ചിട്ടുണ്ട്. നിലവിൽ ലഭിക്കുന്ന മഴ കാലവർഷ സീസണിലെ മഴയാണെങ്കിലും ഒക്ടോബർ ഒന്നു മുതൽ ലഭിക്കുന്ന മഴ കേന്ദ്രകാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തുക തുലാവർഷ മഴയുടെ കണക്കിലാണ്.
തുലാവര്‍ഷം എല്ലായിടത്തുമില്ല
തുലാവര്‍ഷം ദക്ഷിണേന്ത്യയിലാണ് പ്രധാനമായും ഉണ്ടാകുന്നത്. തമിഴ്‌നാട്, പുതുച്ചേരി, തീരദേശ ആന്ധ്രാപ്രദേശ്, രായലസീമ, കേരളം, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക തുടങ്ങിയ കാലാവസ്ഥാ സബ് ഡിവിഷനുകളിലാണ് തുലാവര്‍ഷം മഴ നല്‍കുന്നത്. ഈ ഡിവിഷനുകളിലെല്ലാം തന്നെ സാധാരണ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ദീര്‍ഘകാല ശരാശരിയുടെ 88 മുതല്‍ 112 ശതമാനം മഴയാണ് സാധാരണ മഴ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. 112 ശതമാനത്തിന് മുകളിലുള്ള മഴയാണ് സാധാരണയില്‍ കൂടുതല്‍. കേരളത്തില്‍ സാധാരണ തുലാവര്‍ഷത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ 112 ശതമാനം അധിക മഴയാണ് പ്രതീക്ഷിക്കേണ്ടത്.
ഒക്ടോബറില്‍ ചൂട് കൂടും
ഇന്ത്യയില്‍ ഒക്ടോബറില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. രാത്രി താപനിലയിലും വര്‍ധനവുണ്ടാകും.