ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രാവിലെ 8.35നാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്തു. NCS ഭൂകമ്പത്തിന്റെ വിശദാംശങ്ങൾ ട്വിറ്റർ പങ്കിട്ടു.
Earthquake of Magnitude:3.0, Occurred on 25-09-2023, 08:35:54 IST, Lat: 31.07 & Long: 77.98, Depth: 5 Km ,Location: Uttarkashi, Uttarakhand, India for more information Download the BhooKamp App https://t.co/fpwwWF6lmm@Indiametdept @ndmaindia @Dr_Mishra1966 @KirenRijiju pic.twitter.com/qZPK11FpHi
— National Center for Seismology (@NCS_Earthquake) September 25, 2023
കഴിഞ്ഞ ആഴ്ച, ഹിമാചൽ പ്രദേശിലെ മാണ്ഡി, ചമ്പ ജില്ലകളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു, റിക്ടർ സ്കെയിലിൽ 2.8 ഉം 2.1 ഉം രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) അറിയിച്ചു.