തീവ്രമഴയും ഉരുൾപൊട്ടലും ഉണ്ടായ വയനാട് കാലവർഷം തുടങ്ങി മൂന്നു മാസം പിന്നിടുമ്പോൾ 28% മഴക്കുറവ്
കാലവർഷം തുടങ്ങി മൂന്നുമാസം (ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 30) പിന്നിടുമ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം വയനാട് 28 ശതമാനം മഴ കുറവ്. കേരളം മുഴുവൻ സാധാരണ മഴ ലഭിച്ചെങ്കിലും ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ കുറവ് അനുഭവപ്പെട്ടത്. യഥാക്രമം മഴ കുറവ് ഇങ്ങനെ 22,24, 31, 28 ശതമാനം.
ഈയൊരു കാലയളവിൽ കേരളത്തിൽ 12%മാത്രമാണ് മഴ കുറവുള്ളത്. അതേസമയം ലക്ഷദ്വീപിൽ 41 % അധികമഴ ഈ കാലയളവിൽ ലഭിച്ചു. 846.2mm മഴ ലഭിക്കേണ്ട ലക്ഷദ്വീപിൽ1196.7 എം എം മഴയാണ് ഈ കാലയളവിൽ ലഭിച്ചത്. മാഹിയിൽ 18% ആണ് മഴക്കുറവുള്ളത്.
കേരളത്തിൽ മറ്റു ജില്ലകളിൽ മഴ ലഭിച്ച അളവ് ഇങ്ങനെ
പാലക്കാട് 1340 എംഎം മഴ ലഭിക്കേണ്ട ഈ കാലയളവിൽ 1340.4 mm മഴ ലഭിച്ചു. ഈ മൂന്നുമാസ കാലയളവിലെ കണക്ക് നോക്കുമ്പോൾ പാലക്കാട് ജില്ലയിൽ മഴക്കുറവ് ഇല്ല. കണ്ണൂർ ജില്ലയിൽ 15 ശതമാനം മഴ കുറവും കാസർകോട്, കൊല്ലം ജില്ലകളിൽ 13% മഴ കുറവും, കോട്ടയം നാല് ശതമാനം, കോഴിക്കോട് 9 ശതമാനം, മലപ്പുറം ആറു ശതമാനം,പത്തനംതിട്ട 12% തിരുവനന്തപുരം 8%,തൃശ്ശൂർ 9 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് നാല് ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും സാധാരണ മഴ ലഭിച്ചു ഈ കാലയളവിൽ.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ കരകയറും. നിലവിൽ വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായാണ് തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നത് . തീവ്ര ന്യൂനമർദ്ദം ഇന്ന് അർദ്ധ രാതിയോടെ വിശാഖപട്ടണത്തിനും ഗോപാൽപ്പൂരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യത. അതേസമയം കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദ പാത്തി ദുർബലമായി. കേരളത്തിൽ കഴിഞ്ഞ ദിവസം ലഭിച്ച മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page