മാറുന്ന കാലാവസ്ഥയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമായി 34 കാരന്റെ 104 കിലോമീറ്റർ ഓട്ടം
അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ. കാലാവസ്ഥാ വ്യതിയാനം മൂലം ഓരോ ദിവസവും പല മാറ്റങ്ങളും ലോകജനത നേരിടേണ്ടി വരികയാണ്. മാറുന്ന കാലാവസ്ഥയുടെ ഭാവങ്ങൾ ഓർമിപ്പിക്കുകയാണ് 34കാരനായ ആകാശ് നമ്പ്യാർ. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത മാർഗ്ഗവും വ്യത്യസ്തമാണ്. മാറുന്ന കാലാവസ്ഥയില്‍ പൊതുജനങ്ങള്‍ക്ക് ഓര്‍മപ്പെടുത്തലുമായി ആകാശ് ദുബായില്‍ ഓടിയത് 104 കിലോമീറ്റര്‍ ദൂരമാണ്.
104 കിലോമീറ്റര്‍ ദൂരം 17 മണിക്കൂര്‍ 20 മിനുട്ട് കൊണ്ട് പൂര്‍ത്തിയാക്കാന്‍ ആകാശിന് സാധിച്ചു. അല്‍ കുദ്രയിലെ ലൗ തടാകത്തില്‍ നിന്ന് തുടങ്ങിയ ഓട്ടം ബുര്‍ജ് ഖലീഫയിലാണ് അവസാനിച്ചത്. കാലാവസ്ഥാ ഒരു ആഗോള പ്രശ്‌നമാണ്. നമ്മുക്ക് സമയം പരിമിതമാണെന്നും ആകാശ് പ്രതികരിച്ചു. ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് ഇക്കൊല്ലം വേദിയായത് ദുബായിയായിരുന്നു.അതിനാലാണ് ഇത്തരമൊരു ദീര്‍ഘദൂര ഓട്ടത്തിന് ദുബായ് തിരഞ്ഞെടുത്തതെന്നും ആകാശ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ആഗോള താപവര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളിൽ ചുരുക്കാന്‍ നമ്മള്‍ക്ക് അഞ്ച് വര്‍ഷം സമയം മാത്രമാണ് ബാക്കിയുള്ളതെന്നും ആകാശ് പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ‘ബെയര്‍ഫുട്ട് മല്ലു’ എന്ന് പേരിലറിയപ്പെടുന്ന ആകാശ് ചെരുപ്പിടാതെയാണ് ഇത്തരം ഓട്ടങ്ങള്‍ നടത്താറുളളത്.