2023 ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷമായി മാറാൻ സാധ്യതയുണ്ട്. 1979 ജൂൺ മാസത്തിൽ രേഖപ്പെടുത്തിയിരുന്നതിനേക്കാൾ ഏകദേശം 1 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്, 2023 ജൂണിൽ ഇതു വരെയുള്ള താപനിലയെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് ആഗോള താപനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഒരു മാതൃകയാണ് ഇത് പിന്തുടരുന്നത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ചൂടേറിയ വർഷമായി റെക്കോർഡ് ഇട്ടിരുന്നത് 2016 വർഷം ആയിരുന്നു.
ഹരിതഗൃഹവാതകങ്ങളും എൽനിനോ പ്രതിഭാസവും കാരണമാണ് താപനില ഉയരുന്നത്. പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിലെ വലിയ രീതിയിലുള്ള ചൂടാണ് എൽനിനോ. ഇത് സാധാരണയായി രണ്ടുമുതൽ ഏഴുവർഷം കൂടുമ്പോഴാണ് സംഭവിക്കാറുള്ളത്. ഇതിന്റെ ഫലമായി ലോകമെമ്പാടും താപനില ഉയരുകയും ചെയ്യുന്നു. കഴിഞ്ഞ ആഴ്ച, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ (NOAA) എൽ നിനോയുടെ അവസ്ഥ ഇപ്പോൾ നിലവിലുണ്ടെന്നും അടുത്ത വർഷത്തിന്റെ തുടക്കത്തിൽ “പടിപടിയായി ശക്തിപ്പെടുമെന്നും” പറഞ്ഞു.
മൊത്തത്തിലുള്ള ആഗോള താപനിലയിൽ 0.1-0.2 ഡിഗ്രി വരെ കൂടുന്ന ഒരു സംഭവം മനുഷ്യനുണ്ടാക്കുന്ന താപനം വർദ്ധിപ്പിക്കുമെന്ന് പെൻസിൽവാനിയ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ മൈക്കൽ മാൻ പറഞ്ഞു. ആഗോള ഉപരിതല താപനിലയിലെ അപാകത ഇപ്പോൾ റെക്കോർഡ് തലത്തിലോ അതിനടുത്തോ ആണ്, 2023 റെക്കോർഡിലെ ഏറ്റവും ചൂടേറിയ വർഷമായിരിക്കും,” ഗാർഡിയൻ മാൻ ഉദ്ധരിച്ചു.
“ഫോസിൽ ഇന്ധനം കത്തിക്കുന്നതും കാർബൺ മലിനീകരണവും ഉപയോഗിച്ച് ഗ്രഹത്തെ ചൂടാക്കുന്നത് തുടരുന്നിടത്തോളം, ഭാവിയിലെ എല്ലാ എൽ നിനോ വർഷത്തിലും ഇത് തുടരും. ഫിന്നിഷ് കാലാവസ്ഥാ നിരീക്ഷകയായ മിക്ക റാന്റനെൻ പറഞ്ഞു.
കാർബൺഡയോക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് എന്നീ മൂന്ന് ഹരിത ഗൃഹവാതകങ്ങളാണ് ചൂടിനെ അന്തരീക്ഷത്തിൽ തന്നെ തടഞ്ഞു നിർത്തി ആഗോളതാപനം വർദ്ധിപ്പിക്കുന്നത്.