പശ്ചിമഘട്ട സംരക്ഷണം: വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടെ കേരളത്തിൽ 131 വില്ലേജുകൾ പരിസ്ഥിതി ലോല മേഖല
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. വയനാട്ടിലെ 13 വില്ലേജുകൾ
ഉൾപ്പെടെ പശ്ചിമഘട്ടം ഉൾകൊള്ളുന്ന ആറ് സംസ്ഥാനങ്ങളിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയാണ് കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളത്തിൽ 131 വില്ലേജുകൾ പരിസ്ഥിതി ലോല മേഖല
കേരളത്തിൽ 9,993.7 ചതുരശ്ര കിലോ മീറ്ററാണ് പരിസ്ഥിതി ലോല മേഖല. കേരളത്തിൽ ആകെ 131 വില്ലേജുകളാണ് പരിസ്ഥിതിലോല പ്രദേശത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
എറണാകുളം (ഒന്ന്), ഇടുക്കി (51), കണ്ണൂർ (മൂന്ന്), കൊല്ലം (എട്ട്), കോട്ടയം (നാല്), കോഴി ക്കോട് (10), മലപ്പുറം (11), പാലക്കാട് (14), പത്തനംതിട്ട (ഏഴ്), തിരുവനന്തപുരം (ഏഴ്), തൃശൂർ (രണ്ട്) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വില്ലേജുകൾ.
കരട് വിജ്ഞാപനത്തിൽ 60 ദിവസത്തിനകം നിർദേശങ്ങളും എതിർപ്പുകളും അറിയിക്കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
മാനന്തവാടിയിലെ പെരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി, സുൽത്താൻ ബത്തേ രിയിലെ കിടങ്ങനാട്, നൂൽപ്പുഴ, വൈത്തിരിയിലെ അച്ചൂരണം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തി ടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നിവയാണ് വയ നാട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag