ഇന്തോനേഷ്യയിൽ കനത്ത മഴയിലും മണ്ണിടിച്ചിലും 11 പേർ മരിച്ചു. നിരവധി ആളുകളെ കാണാതായി. ഇൻഡോനേഷ്യയിലെ ദ്വീപുകളിൽ ഒന്നിൽ തിങ്കളാഴ്ചയാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത് എന്ന് ദുരന്തനിവാരണ ഏജൻസി അറിയിച്ചു.
ദ്വീപുകളിലെ പ്രാദേശിക ഉദ്യോഗസ്ഥർ നൽകുന്ന ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് 11 പേർ മരിക്കുകയും 50 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബോർണിയോയ്ക്കും മലേഷ്യക്കും ഇടയിലുള്ള സൊറാസൻ ദ്വീപിലെ പാറയുടെ അരികിലുള്ള വീടുകളിൽ ചെളിയും അവശിഷ്ട്ടങ്ങളും നിറഞ്ഞ് വീട് പൂർണമായും മൂടി പോയതായി വാർത്താ ഏജൻസി അറിയിച്ചു.
പ്രദേശത്തെ വാർത്ത വിനിമയ ശൃംഖല വിഛേധിക്കപ്പെട്ടതിനാൽ പുതിയ വിവരങ്ങൾ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ദുരന്ത ലഘൂകരണ ഏജൻസി വക്താവ് ജുനൈന അറിയിച്ചു.കാലാവസ്ഥ പ്രവചനാതീതമാണ്. ശക്തമാണ്, തിരമാലകൾ ഇപ്പോൾ ഉയർന്നതാണ്. ദൂരെയുള്ള ദ്വീപിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്.
ദിവസങ്ങളായി തുടരുന്ന മഴയിൽ മലേഷ്യയിൽ വെള്ളപ്പൊക്കo. നിരവധി ആളുകൾ വീടുകളിൽ കുടുങ്ങി കിടക്കുന്നു. വീടുകളിൽ നാലുപേർ മരിച്ചതായി റിപ്പോർട്ട് ഉണ്ട് . അമ്പതിനായിരത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നതെന്ന് സംസ്ഥാന വാർത്ത ഏജൻസി ബർനാമ റിപ്പോർട്ട് ചെയ്തു.
സാധാരണയായി നവംബറിനും മാർച്ചിനും ഇടയിൽ വാർഷിക മൺസൂൺ കാലത്ത് വെള്ളപൊക്കം അസാധാരണമല്ല , എന്നാൽ സമീപ വർഷങ്ങളിൽ മലേഷ്യയിൽ വെള്ളപ്പൊക്കത്തിന്റെ പരമ്പരയാണ്. ഇത് അമിത വികസനത്തിന്റെയും വനനശീകരണത്തിന്റെയും മാറുന്ന കാലാവസ്ഥയുടെയും ഫലമാണെന്ന് വിദഗ്ധർ പറയുന്നു.
ഇന്തോനേഷ്യയിലെ ബോർണിയോയിലെ ബഞ്ചാർ ജില്ലയിൽ വെള്ളപ്പൊക്കത്തിൽ പതിനേഴായിരത്തിലധികം വീടുകളിൽ വെള്ളം കയറുകയും ഒരു മാസമായി ജനജീവിതം തടസ്സപ്പെടുകയും ചെയ്തു . 2020 ലാണ് ഇൻഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ മാരകമായ വെള്ളപ്പൊക്കം ഉണ്ടായത്. അന്ന് 67 പേർ മരിച്ചിരുന്നു.