ശമ്പളം 40000 മുതല്‍ 1.4 ലക്ഷം വരെ:കൊച്ചി മെട്രോയില്‍ ജോലി

ശമ്പളം 40000 മുതല്‍ 1.4 ലക്ഷം വരെ:കൊച്ചി മെട്രോയില്‍ ജോലി

കൊച്ചി മെട്രോയില്‍ ജോലി ചെയ്യാന്‍ സുവർണ്ണാവസരം. അസി. മാനേജർ (പിആർ & ഇവന്റുകൾ), എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ & മെക്കാനിക്കൽ), എക്സിക്യൂട്ടീവ് (ലിഫ്റ്റ്സ് & എസ്കലേറ്ററുകൾ) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഇതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.

അസി. മാനേജർ (പിആർ & ഇവന്റ്) തസ്തികതയില്‍ 50000-160000 രൂപയും എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ & മെക്കാനിക്കൽ) തസ്തികതയില്‍ 40000-140000 രൂപയും എക്സിക്യൂട്ടീവ് (ലിഫ്റ്റും എസ്കലേറ്ററും) തസ്തികതയില്‍ 40000-140000 രൂപയുമാണ് ശമ്പളം. ഓണ്‍ലൈന്‍ ആയി 2 ജനുവരി 2024 മുതല്‍ 17 ജനുവരി 2024 വരെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

അസി. മാനേജർ (പിആർ & ഇവന്റ്) തസ്തികതയില്‍ 35 വയസ്സും എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ & മെക്കാനിക്കൽ), എക്സിക്യൂട്ടീവ് (ലിഫ്റ്റും എസ്കലേറ്ററും) വിഭാഗത്തില്‍ 32 വയസ്സുമാണ് പ്രായപരിധി. സംവരണം അനുസരിച്ച് പ്രായത്തിൽ ഇളവ് ബാധകമാണ്.

അസി. മാനേജർ (പിആർ & ഇവന്റ്) ഒഴിവിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും വിഷയത്തിൽ ഫുൾടൈം റെഗുലർ ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്ന് ജേണലിസം/ മാസ് കമ്മ്യൂണിക്കേഷനിൽ രണ്ട് വർഷത്തിന്റെ മുഴുവൻ സമയ റെഗുലർ ബിരുദാനന്തര ബിരുദം/ഡിപ്ലോമ എന്നീ യോഗ്യതകള്‍ വേണം.

എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ & മെക്കാനിക്കൽ) വിഭാഗത്തില്‍ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്/ബി.ഇ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയാണ് ഉദ്യോഗാർത്ഥികള്‍ക്ക് വേണ്ടത്.

എക്സിക്യൂട്ടീവ് (ലിഫ്റ്റും എസ്കലേറ്ററും) വിഭാഗത്തില്‍ ബിടെക്/ബിഇ ഇന്‍ ബിഇ/ ബി ടെക് ഇന്‍ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയാണ് യോഗ്യതയായി ചോദിക്കുന്നത്. ഔദ്യോ​ഗിക വെബ്സൈറ്റായ https://kochimetro.org/ വഴി ഉദ്യോഗാർത്ഥികള്‍ക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ഏറ്റവും പുതിയ തൊഴിൽ, വിദ്യാഭ്യാസ വിവരങ്ങൾ ലഭിക്കാൻ ഈ Whatsapp ഗ്രൂപ്പിൽ അംഗമാകാം.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment