കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്നും കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ശക്തമായ മഴയെതുടർന്ന് ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ശക്തമായ മഴയെ തുടർന്ന് വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നേരത്തെ തന്നെ നിർദേശം നൽകി. ഫീവർ ക്ലിനിക്കുകൾ എല്ലാ ഹോസ്പിറ്റലുകളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാനും ശ്രദ്ധിക്കാനും മന്ത്രി നിർദേശം നൽകി.
മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും പല പകർച്ചവ്യാധികൾക്കും സാധ്യതയുണ്ട്. കൊതുകു കടി ഏൽക്കാതിരിക്കാനും കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. ചെളി, മലിനജലം, കെട്ടിക്കിടക്കുന്ന മഴവെള്ളം എന്നിവിടങ്ങളിൽ ഇറങ്ങരുത്. ഇറങ്ങേണ്ടി വന്നാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി നിർബന്ധമായും കഴുകുക. വെള്ളത്തിലിറങ്ങുന്നവർ നിർബന്ധമായും പ്രതിരോധ ഗുളികയായ കഴിക്കാൻ ശ്രദ്ധിക്കുക. കുട്ടികളെ കെട്ടി നിൽക്കുന്ന വെള്ളത്തിൽ കളിക്കാനോ കുളിക്കാനോ അനുവദിക്കരുത്.
മഴക്കാലമായതിനാൽ പെട്ടന്ന് തന്നെ രോഗങ്ങൾ പടരാൻ സാധ്യത കൂടുതലാണ്. വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലികക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. തണുത്ത വെള്ളമോ ഭക്ഷണമോ കഴിക്കാതിരിക്കുക. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക. പനി ബാധിച്ചാൽ സ്വയം ചികിത്സ ചെയ്യാതെ എത്രയും വേഗം ഡോക്ടറുമായി ചികിത്സ തേടണം.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS