സംസ്ഥാനത്തെ താപസൂചിക ഉയർന്ന നിലയിൽ കടുത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. വിവിധ ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആർദ്രത പൊതുവേ കൂടുതലായിരിക്കും. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും ആർദ്രത (humidity) സംയുക്തമായി ഉണ്ടാവുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപസൂചിക (heat index).
കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിൽ അനുഭവപ്പെട്ടുന്ന ചൂട് 54 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നും ഇൻഡക്‌സിൽ പറഞ്ഞു.
സംസ്ഥാനത്തെ താപ സൂചികാ വിവരങ്ങളനുസരിച്ച് (heat index) കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ചൂടു കൂടുതൽ.
ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിൽ 45 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെട്ടേക്കും. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ ബാക്കി എല്ലായിടത്തും 40 നും 45 നും ഇടക്കാണ് താപസൂചിക
താപനിലയും ഈർപ്പവും ചേർന്നുള്ള ഹീറ്റ് ഇൻഡക്സ് അനുസരിച്ച് ഇടുക്കിയിൽ ചില പ്രദേശങ്ങളിൽ 29ന് താഴെയാണ് താപനില. അതേസമയം സംസ്ഥാനത്ത് ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.