സീറോ ഷാഡോ കോണ്ടെസ്റ്റ്; പുരാതന ഈജിപ്തിലെ ചരിത്ര സംഭവം ഭൗമദിനത്തിൽ പുനസൃഷ്ഠിക്കുന്നു
2024 ഏപ്രിൽ 22 ഭൗമ ദിനാചരണത്തോടനുബന്ധിച്ച് സീറോ ഷാഡോ കോണ്ടസ്റ്റ് കോഴിക്കോട് സംഘടിപ്പിക്കുന്നു. സീറോ ഷാഡോ ഡേ തിയറി ഉപയോഗിച്ച് ഇറാത്തോസ്തനീസ് എന്ന ഭൗമ ശാസ്ത്രജ്ഞൻ ബിസി 240 ൽ അലക്‌സാൻഡ്രിയയിൽ വെച്ച് നിഴൽ ഉപയോഗിച്ച് ഭൂമിയുടെ ചുറ്റളവ് കണ്ട് പിടിച്ച ചരിത്ര സംഭവം പുന സൃഷ്ടിക്കുകയാണ്. ഇത് യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെ ലോകം മുഴുവൻ കാണിക്കും. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയുള്ള 12 മണിക്കൂർ യുട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ ആസ്‌ട്രേലിയ മുതൽ ഇംഗ്ലണ്ട് വരെയുള്ള 15 ഓളം രാജ്യങ്ങളിലെയും ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഉള്ള മലയാളി വിദ്യാർഥികൾ സ്വന്തം രാജ്യത്തെ നിഴൽ തത്സമയം കാണിക്കുകയാണ്.
ഏപ്രിൽ 22 ഭൗമദിനത്തിൽ അക്ഷാംശം വടക്ക് 12 ഡിഗ്രിക്ക് മുകളിൽ വരുന്ന പ്രദേശങ്ങളിലൂടെയാണ് സൂര്യന്റെ സഞ്ചാരപഥം. അന്നേ ദിവസം ആക്ഷാംശം 12 ഡിഗ്രി തൊട്ടു മുകളിൽ ഉള്ള ലോകത്തെ മുഴുവൻ പ്രദേശങ്ങളിലും നട്ടുച്ചക്ക് സീറോ ഷാഡോ ഡേ ആയിരിക്കും. കേരളത്തിൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് പ്രദേശത്ത്
ആണ് സീറോ ഷാഡോയുടെ വരുന്നത്. അന്നേ ദിവസം കേരളത്തിലെ മറ്റു ജില്ലകളിൽ നട്ടുച്ച നേരത്തെ കുത്തനെ നിർത്തിയ ഒരു വടിയുടെ ഉയരവും നിഴലിന്റെ നീളവും അളന്നു പൈതഗോറസ് സിദ്ധാന്ത പ്രകാരം നിഴൽ ഉള്ള പ്രദേശത്തെ നിഴലിന്റെ കോണളവ് കണ്ടുപിടിക്കുന്നു.
അത് പ്രകാരം ആ പ്രദേശങ്ങൾ തമ്മിലുള്ള ദൂരത്തിന്റെയും നിഴലിന്റെ കോണളവിന്റെയും അനുപാദം കണക്കാക്കി ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിക്കാവുന്നതാണ്. വിവിധ പ്രദേശങ്ങളിലുള്ള കോണിന്റെ അളവ് യൂട്യൂബിലൂടെ നേരിട്ട് കാണിച്ചുകൊടുത്തു സ്ഥലത്തിന്റെ പഴയ ചരിത്ര സംഭവം പുന സൃഷ്ടിക്കുകയാണ് ഏപ്രിൽ 22 ഭൗമ ദിനത്തിൽ കോഴിക്കോട്. ലോകത്തുള്ള മുഴുവൻ മലയാളി വിദ്യാർത്ഥികൾക്കും സ്വന്തം പ്രദേശത്തെ നിഴൽ തത്സമയം പ്രക്ഷേപണം ചെയ്യാൻ അവസരമുണ്ട് . താല്പര്യമുള്ളവർ 9645 9645 92 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യേണ്ടതാണ്. അവർക്ക് പ്രത്യേക സൂം ലിങ്ക് നൽകുന്നതും അത് വഴി സ്ട്രീമിങ്ങിൽ പങ്കെടുക്കാവുന്നതാണ്.
ഇതോടൊപ്പം നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് അടുത്ത ജൂൺ അഞ്ചിന് പ്രൊഫസർ ഷോബിന്ദ്രന്റെ പേരിൽ പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകുന്നുണ്ട്. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ യു കെ അബ്ദുനാസർ, ഗ്രീൻ ക്ലീൻ കേരള മിഷൻ കൺവീനർ മുഹമ്മദ് ഇഖ്ബാൽ കെ, ശാസ്ത്ര ക്ലബ്ബ് കൺവീനർ പ്രശാന്ത് മാസ്റ്റർ, ഷാജിൽ കുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ കാര്യങ്ങൾ വിശദീകരിച്ചു .
FOLLOW US ON GOOGLE NEWS