ചൂടിൽ നിന്ന് ആശ്വാസത്തിന് കുറച്ച് തൈര് കഴിക്കാം

ചൂടിൽ നിന്ന് ആശ്വാസത്തിന് കുറച്ച് തൈര് കഴിക്കാം

കേരളത്തിൽ വേനൽക്കാലമാണ്. ഇത്തവണ ചൂട് പതിവിലും കൂടുതലാണ്. ചൂടിനെ ശമിപ്പിക്കാൻ വഴി ആലോചിക്കുകയാണ് ഓരോരുത്തരും. ചൂടിനെ ശമിപ്പിക്കാൻ പറ്റുന്ന ഒരു ഭക്ഷണപദാർത്ഥമാണ് തൈര്. ചൂടുകാലത്ത് തൈര് കുടിക്കുന്നത് വളരെ നല്ലതാണ്. കാരണം തൈരിന് ശരീരം തണുപ്പിക്കാനുള്ള ഗുണങ്ങളുണ്ട്. കാൽസ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തെെരിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല തൈരിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയ ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കുന്ന ഒന്നാണ്.

രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും തൈര് അത്യുത്തമം. ദിവസവും 200 ​ഗ്രാം തെെര് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. തൈര് പതിവായി കഴിക്കുന്നവരിൽ പ്രമേഹസാധ്യത കുറവാണ്. ഡയറ്റിൽ തൈര് ഉൾപ്പെടുത്തുന്നത് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ക്യാൻസർ വിരുദ്ധ ഗുണങ്ങൾ ഉള്ള തൈര് വൻകുടലിലെ അർബുദത്തിന് സ്ഥാനാർബുദത്തിനും ഉള്ള സാധ്യതകൾ കുറയ്ക്കുന്നു.

മാത്രമല്ല തൈര് ഒരു മികച്ച സൗന്ദര്യ ഘടകവുമാണ്. കാരണം അതിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഒരു എക്‌സ്‌ഫോളിയേറ്ററായി പ്രവർത്തിക്കുകയും എല്ലാ മൃതകോശങ്ങളും പാടുകളും ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് തെെര് ഫലപ്രദമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു. സ്ത്രീകൾക്ക് കൂടുതൽ നല്ലതാണ് തൈര് .

തൈരിൽ കാണപ്പെടുന്ന ലാക്ടോബാസിലസ് അസിഡോഫിലസ് ബാക്ടീരിയ ശരീരത്തിലെ അണുബാധയുടെ വളർച്ചയെ നിയന്ത്രിക്കുകയും ഹൈഡ്രജൻ പെറോക്സൈഡ് ഉത്പാദിപ്പിച്ച് യീസ്റ്റിനെ ഇല്ലാതാൻ സഹായിക്കുന്നു.ഒരു കപ്പ് തൈരിൽ (250 ഗ്രാം) ഏകദേശം 275 മില്ലിഗ്രാം കാൽസ്യം ആണ് അടങ്ങിയിട്ടുള്ളത് . ദിവസേനയുള്ള കാൽസ്യം എല്ലുകളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുക മാത്രമല്ല അവയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിൽ കൊഴുപ്പും കലോറിയും കുറവാണ്. അതിനാൽ  ഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും .

ദെെനംദിന ഭക്ഷണത്തിൽതൈര് ഉൾപ്പെടുത്തിയാൽ അത് നിങ്ങൾക്ക് ഗുണം ചെയ്യും.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment