കരകവിഞ്ഞ് യമുന; അതീവ ജാഗ്രതയിൽ ഡൽഹി

വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഡൽഹി നഗരം. യമുനാ നദിയിൽ നിലവിലെ ജലനിരപ്പ് 208.63 മീറ്ററാണ് . യമുനയിലെ ജലനിരപ്പ് ഇന്നു മുതൽ കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ പ്രവചനം.ജലനിരപ്പുയര്‍ന്നതിന് പിന്നാലെ യമുന നദീതീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം വീടുകളൊഴിഞ്ഞ് ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകളും ഡല്‍ഹി സര്‍ക്കാര്‍ തുറന്നു. സുപ്രിംകോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ്‍വൻ ദാസ് റോഡിന്‍റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ഡല്‍ഹി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതവും സ്തംഭിച്ചു.

കനത്തമഴയ്ക്കൊപ്പം ഹരിയാനയിലെ ഹഥിനിക്കുണ്ഡ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടതാണ് യമുനയിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമായത്. അപകടരമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകുമെന്നതിനാൽ അണക്കെട്ട് നിയന്ത്രിതമായി മാത്രമേ തുറന്നുവിടാവൂ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെള്ളം തുറന്നുവിടാതെ നിർവാഹമില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

ഡൽഹിയിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയാണ് ഹരിയാനയിലെ യമുനാനഗറിലെ ഹഥിനിക്കുണ്ഡ് അണക്കെട്ട് സ്ഥിതി ചെയുന്നത്. സാധാരണ അണക്കെട്ട് തുറന്നുവിട്ടാൽ വെള്ളം ഡൽഹിയിലെ തീരപ്രദേശങ്ങളിലെത്താൻ ഏകദേശം രണ്ടോ മൂന്നോ ദിവസം വേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച് വേഗത്തിലാണ് ഹഥിനിക്കുണ്ഡിൽ നിന്നെത്തിയ ജലം ഡൽഹിയെ വിഴുങ്ങിയത്. മണിക്കൂറുകൾക്കുള്ളിലാണ് വെള്ളം നിറഞ്ഞത്. അതേസമയം ഫ്രാൻസിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രി അമിത് ഷാ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ എന്നിവരെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എൻ.ഡി.ആർ.എഫ് ടീമിന്റെ വിന്യാസമടക്കമുള്ള കാര്യങ്ങൾ അമിത് ഷാ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 23692 പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

കേരളത്തിലും മഴയ്ക്ക് സാധ്യത

അതേസമയം അടുത്ത ആഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത. കേരളത്തിൽ വീണ്ടും കനത്ത മഴക്ക് ഇതു കാരണമായേക്കും. ജൂലൈ മാസത്തിൽ രണ്ടാം തവണയാണ് കേരളത്തിൽ കാലവർഷം സജീവമാകാൻ പോകുത്. ഈ മാസം 17 ഓടെ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. തുടർന്ന് ന്യൂനമർദം ശക്തിപ്പെടും. കേരളത്തിൽ ജൂലൈ 19 നും 25 നും ഇടയിൽ എല്ലാ ജില്ലയിലും കനത്ത മഴക്ക് ഇതു കാരണമാകുമൊണ് metbeat weather metbeat weather റിന്റെ പ്രാഥമിക വിലയിരുത്തൽ.രാജ്യത്തിന്റെ മധ്യ, പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിലും ജൂലൈ 17 ന് രൂപപ്പെടുന്ന ന്യൂനമർദം ഹേതുവാകും. വടക്കൻ ബംഗാൾ ഉൾക്കടലിൽ ജൂലൈ 18 ഓടെ ന്യൂനമർദം സജീവമാകുകയും കേരളത്തിൽ ജൂലൈ 19 മുതൽ മഴ മെച്ചപ്പെട്ടു തുടങ്ങുകയും ചെയ്യും. ന്യൂനമർദം ഏതു ദിശയിൽ സഞ്ചരിക്കുമെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. അതിനാൽ കേരളത്തിൽ ഏതെല്ലാം ജില്ലകളിൽ എത്രത്തോളം ശക്തിയിൽ മഴ ലഭിക്കുമെന്നും ഇപ്പോൾ പറയാനാകില്ല. അതിനാൽ തുടർന്നുള്ള ദിവസങ്ങളിലെ നിരീക്ഷണം പിന്തുടരുക. ഇതിനായി metbeatnews.com, metbeat.com വെബ്‌സൈറ്റുകൾ പതിവായി സന്ദർശിക്കുകയും കാലാവസ്ഥാ അവലോകന റിപ്പോർട്ടുകൾ വായിച്ചു മനസിലാക്കുകയും ചെയ്യുക.

കേരളത്തിൽ ചില ജില്ലകളിൽ മഴ നേരിയ തോതിൽ ശക്തിപ്പെടും. വടക്കൻ കേരളത്തിലാണ് മഴ സാധ്യത കൂടുതലും. തുടർച്ചയായ മഴക്ക് സാധ്യതയില്ലെങ്കിലും ഏറെ നേരം നീണ്ടു നിൽക്കാത്ത ഇടത്തരം മഴയോ ശക്തമായ മഴയോ പ്രതീക്ഷിക്കണം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment