കേരള ഫോറസ്റ്റ് വകുപ്പില്‍ ജോലി; നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി
കോഴിക്കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. മോട്ടോര്‍ ബോട്ട് ഡ്രൈവിങ് ലൈസന്‍സും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും, മോട്ടോര്‍ ബോട്ടിന്റെ റിപ്പയര്‍ സംബന്ധിച്ച് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം, നീന്തല്‍ അറിഞ്ഞിരിക്കണം.
പ്രായം
25 മുതല്‍ 41 വയസ് വരെയാണ് പ്രായപരിധി.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപ മുതല്‍ 60,700 രൂപ വരെ ശമ്പളമായി ലഭിക്കും.
ഫിസിക്കല്‍
ഉയരം= 168 സെ.മീ, നെഞ്ചളവ്= 81 സെ.മീ- 5 സെ.മീ എക്‌സ്പാന്‍ഷന്‍.
പട്ടികജാതി/ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 160 സെ.മീ ഉയരവും, 81 സെ.മീ നെഞ്ചളവും, 5 സെ.മീ എക്‌സ്പാന്‍ഷനും മതിയാവും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 5നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റ് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.