ടാറിങ് ജോലിക്ക് മിന്നലേറ്റ് തൊഴിലാളി മരിച്ചു
ടാറിങ്ങിനിടെ തൊഴിലാളി മിന്നലേറ്റു മരിച്ചു. കറുകച്ചാൽ കരിക്കാനിരവ് സ്വദേശി വെട്ടികുളങ്ങര വി.കെ. ബിനുവാണ് മരിച്ചത്.
ഇടമറുകിൽ സ്വകാര്യ സ്ഥാപനത്തിൽ ടാറിങ് ജോലിക്കിടെ നാലു മണിക്കായിരുന്നു അപകടം ഉണ്ടായത്.
മറ്റു തൊഴിലാളികൾ ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . മൃതദേഹം പാല ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ : ഷീല. മക്കൾ അനൂപ് വി.ബിനു, അനിഘ ബിനു, അച്ഛൻ: വി.കുട്ടപ്പൻ, അമ്മ: മണിയമ്മ.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS