കേരളത്തിൽ ശീതകാല മഴയിൽ 694 ശതമാനം അധികമഴ
ജനുവരി 1 മുതൽ ജനുവരി 31 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ശീതകാല മഴയിൽ 694 ശതമാനം അധികമഴ ലഭിച്ചു കേരളത്തിൽ. 7.4 mm മഴ ലഭിക്കേണ്ട കേരളത്തിൽ ഈ കാലയളവിൽ 58.8 എം എം മഴ ലഭിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല തൃശ്ശൂർ ആണ് 2619% അധികമഴ തൃശ്ശൂരിൽ ലഭിച്ചു. 3.1 mm മഴ ലഭിക്കേണ്ട തൃശ്ശൂരിൽ 84.3 mm മഴ ലഭിച്ചു. അതേസമയം ഇന്ത്യയിൽ ആകെ ഈ കാലയളവിൽ 17.1 mm മഴ ലഭിക്കേണ്ടിടത്ത് 7.2 എം എം മഴ മാത്രമാണ് ലഭിച്ചത്. വടക്കു കിഴക്കൻ ഇന്ത്യയിൽ മാത്രം 17.2 എം എം മഴ ലഭിക്കേണ്ടത് 5.6 mm മഴ ലഭിച്ചു. നോർത്ത് ഇന്ത്യയിൽ ആകട്ടെ 33.8 mm മഴ ലഭിക്കേണ്ടത് 3.1 mm മഴ മാത്രമാണ് ലഭിച്ചത്.
ശീതകാലമഴ കേരളത്തിലെ ജില്ലകളിലെ കണക്ക്
ആലപ്പുഴ ജില്ലയിൽ 13.1 mm മഴ ലഭിക്കേണ്ടത് 34.6 എംഎം മഴ ലഭിച്ചു. 164 ശതമാനം അധികമഴ. 200373% അധികമഴ ലഭിച്ചു കണ്ണൂരിൽ. 3 mm മഴ ലഭിക്കേണ്ട കണ്ണൂർ ജില്ലയിൽ 74.2 എം എം മഴ ലഭിച്ചു. 12.4 എം എം മഴ ലഭിക്കേണ്ട എറണാകുളത്ത് 115.9 എംഎം, 9.5 mm മഴ ലഭിക്കേണ്ട ഇടുക്കിയിൽ 93.1 mm മഴ ലഭിച്ചു. 2329 ശതമാനം അധിക മഴയാണ് കാസർകോട് ജില്ലയിൽ ലഭിച്ചത്. കൊല്ലം ജില്ലയിൽ 12.8 mm മഴ ലഭിക്കേണ്ടിടത്ത് 10.2 എം എം മഴ മാത്രമാണ് ലഭിച്ചത്. കോട്ടയം ജില്ലയിൽ 11.9 mm മഴ ലഭിക്കേണ്ടിടത്ത് 87.5 mm മഴ ലഭിച്ചു. അതേസമയം കോഴിക്കോട് ജില്ലയിൽ 3050 ശതമാനം അധികമഴ ലഭിച്ചു. 2.4 mm മഴ ലഭിക്കേണ്ട കോഴിക്കോട് ജില്ലയിൽ 75.6 mm മഴ ലഭിച്ചു. 1.4m മഴ ലഭിക്കേണ്ട മലപ്പുറം ജില്ലയിൽ 31.1 m mമഴ ലഭിച്ചു. പാലക്കാട് ജില്ലയിൽ 1868 ശതമാനം അധിക മഴ ലഭിച്ചു 1.8 എം എം ലഭിക്കേണ്ട പാലക്കാട് ജില്ലയിൽ 35.4 mm മഴ ലഭിച്ചു പത്തനംതിട്ട ജില്ലയിൽ 14.4 mm മഴ ലഭിക്കേണ്ടിടത്ത് 35.2 എംഎം മഴ ലഭിച്ചു അതായത് 145% അധികം മഴ. തിരുവനന്തപുരം ജില്ലയിൽ 50 ശതമാനം അധികമഴയാണ് ലഭിച്ചത് 17.9 mm മഴ ലഭിക്കേണ്ടത് 26.9mm ലഭിച്ചു. വയനാട് ജില്ലയിൽ 683% അധികം മഴ ലഭിച്ചു. 5.5 mm മഴ ലഭിക്കേണ്ട വയനാട് ജില്ലയിൽ 43.1 മഴ ലഭിച്ചു. കേന്ദ്രഭരണ പ്രദേശങ്ങളായ മാഹിയിൽ 1129% അധികമഴ ലഭിച്ചു 3.4 ശതമാനം മഴ ലഭിക്കേണ്ട മാഹിയിൽ 41.8% മഴ ലഭിച്ചു. ലക്ഷദ്വീപിൽ 892% അധിക മഴ ലഭിച്ചു 15. 8എം എം മഴ ലഭിക്കേണ്ട ലക്ഷദ്വീപ് 156.8 എം എം മഴ ലഭിച്ചു.