കാട്ടുതീയിൽ ചാരമായി ഹവായ്: മരിച്ചത് 140 പേർ, 850 പേരെ കാണാനില്ല

ലോകത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ യു.എസിലെ ഹവായ് നഗരം കാട്ടിൽ നിന്നെത്തിയ തീയിൽ ചാമ്പലായത് കഴിഞ്ഞ ആഴ്ചയാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം നഗരത്തിൽ കാട്ടുതീക്ക് പിന്നാലെ കാണാതായത് 850 ലധികം പേരെയാണ്. നേരത്തെ കാണാതായ 1,200 പേരെ കണ്ടെത്തി. ഇവരെല്ലാം സുരക്ഷിതരാണ്. പക്ഷേ, 850 പേരെ കുറിച്ചുള്ള വിവരം ഇപ്പോഴും ലഭ്യമല്ലെന്ന് Maui, County Mayor Richard Bissen മൗയി കൗണ്ടി മേയർ റിച്ചാർഡ് ബിസ്സെൻ പറഞ്ഞു.

നാടും നഗരവും കാട്ടുതീ വ്യാപിച്ചതോടെ ജനങ്ങൾ പ്രാണരക്ഷാർഥം കടലിൽ ചാടുകയായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായ ബീച്ചും കത്തിനശിച്ചിരുന്നു. മൗയി നഗരത്തിലെങ്ങും കത്തിക്കരിഞ്ഞ കെട്ടിടങ്ങളും വാഹനങ്ങളുമാണ് കാണാനാകുക. കാട്ടുതീ ഭയന്ന് പലായനം ചെയ്ത 1200 പേരെയാണ് കണ്ടെത്തിയത്. ഇതുവരെ 140 പേരാണ് മരിച്ചത്. യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രദേശം സന്ദർശിച്ചു.

മൗയിലെ ചരിത്രനഗരമായ ലഹാനിയയെയും തീ വിഴുങ്ങി. ഹവായ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തത്. തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച പ്രകൃതി ദുരന്തമാണ് നടന്നതെന്ന് ബിസൺ പറഞ്ഞു.

Leave a Comment