വെള്ളപ്പൊക്ക അപകട സാധ്യതകൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് 2015ൽ ആരംഭിച്ച “സ്പോഞ്ച് സിറ്റി നഗരങ്ങൾ “ഉണ്ടായിട്ടും എന്തുകൊണ്ട് സമീപ ആഴ്ചകളിൽ ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിൽ ചൈനയിലെ നഗരങ്ങൾ മുങ്ങി. അടിസ്ഥാന സൗകര്യനാശനഷ്ടങ്ങൾ ഉൾപ്പെടെ നിരവധി മരണങ്ങളും വെള്ളപ്പൊക്കത്തിൽ ചൈനയിൽ ഉണ്ടായി. വെള്ളപ്പൊക്ക പ്രതിരോധത്തിന് വാസ്തുവിദ്യ, എഞ്ചിനീയറിംഗ്,ഇൻഫ്രാസ്ട്രക്ചറൽ ട്വീക്കുകളിലൂടെ മഴവെള്ളം മികച്ച രീതിയിൽ ഉപയോഗിക്കുന്നതിനുമാണ് ഈ സംരംഭം ആരംഭിച്ചത്.
എന്നാൽ കനത്ത മഴയിൽ നഗരങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങി.ജൂലൈയിൽ മാത്രം വെള്ളപ്പൊക്കവും അതുമായി ബന്ധപ്പെട്ട ദുരന്തങ്ങളും 142 മരണങ്ങൾക്കും തിരോധാനങ്ങൾക്കും കാരണമായി. 2,300 വീടുകൾ നശിച്ചു. 15.78 ബില്യൺ യുവാൻ (2.19 ബില്യൺ ഡോളർ) നേരിട്ടുള്ള സാമ്പത്തിക നഷ്ടം വരുത്തിയെന്ന് ചൈനയുടെ അടിയന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
എന്തുകൊണ്ടാണ് ഈ സംരംഭം ആരംഭിച്ചത്?
തീവ്രമായ കാലാവസ്ഥയെ കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെടുത്താനും ഉയർന്ന ജനസാന്ദ്രതയുള്ള നഗരങ്ങളെ വെള്ളപ്പൊക്കത്തിൽ നിന്നും, വരൾച്ചയിൽ നിന്നും മുക്തമാക്കാനും ചൈന ശ്രമിച്ചതിന്റെ ഫലമായാണ് ഈ പദ്ധതി ആരംഭിച്ചത്.
“സ്പോഞ്ച് സിറ്റി” സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത് വെള്ളം നന്നായി വിതരണം ചെയ്യുന്നതിനും ഡ്രെയിനേജ് മെച്ചപ്പെടുത്തുന്നതിനും കുറഞ്ഞ സ്വാധീനം ചെലുത്തുന്ന “പ്രകൃതി അധിഷ്ഠിത പരിഹാരങ്ങൾ” കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനാണ്. ആ പരിഹാരങ്ങളിൽ പെർമിബിൾ അസ്ഫാൽറ്റിന്റെ ഉപയോഗം, പുതിയ കനാലുകളുടെയും കുളങ്ങളുടെയും നിർമ്മാണം, തണ്ണീർത്തടങ്ങളുടെ പുനരുദ്ധാരണം എന്നിവ ഉൾപ്പെടുന്നു. ഇത് വെള്ളക്കെട്ട് ലഘൂകരിക്കുക മാത്രമല്ല നഗര പരിസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും.
തണ്ണീർത്തടങ്ങൾ നികത്തി അധികജലം കെട്ടിക്കിടക്കാൻ ഒരിടവുമില്ലാതെ, വെള്ളക്കെട്ടും വെള്ളപ്പൊക്കവും സാധാരണമായിരുന്നു ചൈനയിൽ. 2018 ലെ ഡാറ്റ അനുസരിച്ച് ചൈനയിലെ 654 വലുതും ഇടത്തരവുമായ നഗരങ്ങളിൽ 641 എണ്ണം വെള്ളപ്പൊക്കത്തിന് ഇരയാകുന്നു. ഓരോ വർഷവും 180 എണ്ണം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. ഇതിനൊക്കെയുള്ള ഒരു പരിഹാരമായാണ് സ്പോഞ്ച് പദ്ധതി ആരംഭിച്ചത്.
ഇതുവരെ എന്താണ് ചെയ്തത്?
ഇതുവരെ ആരംഭിച്ച പല പ്രാദേശിക പൈലറ്റ് സംരംഭങ്ങളും നല്ല ഫലമുണ്ടാക്കിയതായി പഠനങ്ങൾ കാണിക്കുന്നു. ഹരിത മേൽക്കൂരകളും മഴത്തോട്ടങ്ങളും പോലുള്ള കുറഞ്ഞ സ്വാധീനമുള്ള പദ്ധതികൾ റൺ-ഓഫുകൾ കുറയ്ക്കുന്നു.
എന്നാൽ നടപ്പാക്കൽ പാളി. 2015ലും 2016ലും മൊത്തം 30 പൈലറ്റ് സ്‌പോഞ്ച് നഗരങ്ങൾ മാത്രമാണ് ഉണ്ടാക്കിയത് . കഴിഞ്ഞ വർഷം ചൈനയിലെ 654 നഗരങ്ങളിൽ 64 എണ്ണം മാത്രമാണ് സ്‌പോഞ്ച് സിറ്റി മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നിയമനിർമ്മാണം നടത്തിയതെന്ന് ഗവേഷകർ ജനുവരിയിൽ പറഞ്ഞു.
സ്പോഞ്ച് സിറ്റി നിർമ്മാണത്തിൽ സർക്കാർ ഇതുവരെ “മിനിമം ശ്രദ്ധ” നൽകിയിട്ടുണ്ടെന്നും ദേശീയ നിയമനിർമ്മാണം എത്രയും വേഗം തയ്യാറാക്കണമെന്നും ഗവേഷകർ പറഞ്ഞു.
സ്പോഞ്ച് നഗരങ്ങളുടെ പരിമിതികൾ എന്തൊക്കെയാണ്?
സ്‌പോഞ്ച് സിറ്റി നടപടികൾ പൂർണമായും നടപ്പാക്കിയിരുന്നെങ്കിൽ പോലും ഈ വർഷത്തെ ദുരന്തങ്ങൾ തടയാൻ കഴിയുമായിരുന്നില്ല.2016 മുതൽ 2021 വരെയുള്ള പ്രോഗ്രാമിലേക്ക് ഏകദേശം 60 ബില്യൺ യുവാൻ അനുവദിച്ചു. എന്നാൽ 2021 ലെ ചരിത്രത്തിലെ ഏറ്റവും കനത്ത മഴയെ നേരിടാൻ അതിന് കഴിഞ്ഞില്ല.
സ്പോഞ്ച് സിറ്റി ഇൻഫ്രാസ്ട്രക്ചറിന് പ്രതിദിനം 200 മില്ലിമീറ്ററിൽ കൂടുതൽ (7.9 ഇഞ്ച്) മഴ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ എന്ന് വിദഗ്ധർ വിശ്വസിക്കുന്നു.
ജൂലൈ അവസാനം ബെയ്ജിംഗിൽ പെയ്ത മഴയിലും കൊടുങ്കാറ്റിലും മൂന്നര ദിവസത്തിനുള്ളിൽ ഒരു സ്റ്റേഷനിൽ മഴ 745 മില്ലിമീറ്ററിലെത്തി. 2021 ജൂലൈയിൽ വെറും ഒരു മണിക്കൂറിനുള്ളിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തു.ഈ വർഷത്തെ കനത്ത മഴ വടക്ക് ഭാഗത്തുള്ള നഗരങ്ങളെ ബാധിച്ചു. അവിടെ സ്പോഞ്ച് നഗര വികസനം കുറവാണ്.