നോർവേ വെള്ളപ്പൊക്കത്തിൽ രണ്ട് വീടുകൾ ഒലിച്ചു പോയി

നോർവേയിലെ വെള്ളപ്പൊക്കത്തിൽ രണ്ട് വീടുകൾ ഹെംസിലാർ നദിയിൽ ഒലിച്ചു പോയി. ഒരു പാലത്തിൽ ഇടിച്ച് ഒലിച്ചു പോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകൾ പങ്കിട്ടു. ഹെംസെഡൽ പട്ടണത്തിലെ ഒരു പാലത്തിൽ വീടുകൾ ഇടിച്ചുകയറുന്നത് കാണാൻ ആളുകൾ ഒത്തുകൂടുന്നതായും വീഡിയോയിൽ കാണാം.
ഹാൻസ് കൊടുങ്കാറ്റ് രാജ്യത്ത് കനത്ത മഴയുണ്ടാക്കിയതിനെ തുടർന്ന് ചൊവ്വാഴ്ച നോർവീജിയൻ എമർജൻസി സർവീസുകൾ വിവിധ സ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. ശക്തമായ കാറ്റിലും മഴയിലും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നോർഡിക് മേഖലയുടെ ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. ചില പ്രദേശങ്ങളിൽ പൊതുഗതാഗതം സ്തംഭിച്ചതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

“ഹാൻസ്” കൊടുങ്കാറ്റ് ഞായറാഴ്ച വൈകി സ്വീഡനെ ബാധിച്ചു. തിങ്കളാഴ്ച നോർവേയിലെത്തി. ഡെന്മാർക്കിന്റെയും ഫിൻ‌ലൻഡിന്റെയും ചില ഭാഗങ്ങളിലും ബാധിച്ചു. തെക്കൻ നോർവേയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ഗതാഗത തടസ്സം ഉണ്ടാക്കി പ്രധാന ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു.

വാൽഡ്രെസ് പട്ടണത്തിൽ മണ്ണിടിച്ചിലിൽ ഒരു വീട് തകർന്നു. ആർക്കും പരിക്കില്ല. ഹെംസെഡലിൽ ഒരു ചെറിയ വീട് നദിയിലൂടെ ഒഴുകി. തിങ്കളാഴ്ച സ്വീഡിഷ് പാസഞ്ചർ ട്രെയിൻമോശം കാലാവസ്ഥയെ തുടർന്ന് പാളം തെറ്റി മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

Leave a Comment