ഹരിയാനയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പോയ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) എം എല്‍ എ ഈശ്വര്‍ സിംഗിനെ അടിച്ച് സ്ത്രീ. ഗുല ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഈശ്വര്‍ സിംഗിനെ സ്ത്രീ കവിളില്‍ അടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
ഗാഗർ നദി കരകവിഞ്ഞൊഴുകിയത് മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്ടമാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെക്ക് ഡാം തുറന്നതിനാലാണ് വെള്ളം ജനവാസമേഖലയിലേക്ക് ഇരച്ച് കയറിയത് എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഇതേ കാര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ് സ്ത്രീ എം എല്‍ എയെ അടിച്ചത്.
#WATCH | Haryana: In a viral video, a flood victim can be seen slapping JJP (Jannayak Janta Party) MLA Ishwar Singh in Guhla as he visited the flood affected areas
"Why have you come now?", asks the flood victim pic.twitter.com/NVQmdjYFb0
— ANI (@ANI) July 12, 2023
അതേസമയം ചെക്ക് ഡാം മൂലമാണ് വെള്ളപ്പൊക്കമുണ്ടായതെന്നാരോപിച്ചായിരുന്നു മർദനമെന്ന് എംഎഎൽഎ പറഞ്ഞു. എന്നാൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നാണ് വെള്ളം കയറിയത് എന്ന് താൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു എന്നും മർദ്ദിച്ചവർക്കെതിരെ പരാതിയില്ലെന്നും, നടപടി സ്വീകരിക്കില്ലെന്നും എംഎൽഎ പറഞ്ഞു. ഗാഗർ നദി കരകവിഞ്ഞതോടെ പഞ്ചാബിലെയും ഹരിയാനയിലെയും പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഭരണാധികാരികളുടെ പിടിപ്പുകേടാണ് വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്.
എന്തിനാ ഇപ്പോൾ വന്നത്? പ്രളയബാധിത മേഖലയിലെത്തിയ എംഎൽഎയുടെ കരണത്തടിച്ച് സ്ത്രീ
Woman slaps Haryana MLA during visit to flood-affected area