കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലാണ് ഇന്നും മഴക്ക് കൂടുതൽ സാധ്യത ഉള്ളത്. കർണാടകയുടെ ഉൾനാടൻ മേഖലകളിലും ഇന്ന് ഇടിയോടെ മഴക്ക് സാധ്യതയുണ്ട്. ഏറെക്കാലമായി മഴ ലഭിക്കാത്ത കാസർകോട് ജില്ലയിലും ഇതിന്റെ ആനുകൂല്യം ലഭിച്ചേക്കാം.
മംഗലാപുരത്തിന് സമീപമുള്ള കാസർകോട് ഗ്രാമങ്ങളിൽ മഴ സാധ്യതയുണ്ട്. ഇടുക്കി ജില്ലയിൽ ഇടിയോട് കൂടെയുള്ള മഴ ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടാകും. പത്തനംതിട്ട , കോട്ടയം, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലും ഇന്ന് മഴ പ്രതീക്ഷിക്കാം. പാലക്കാട് ജില്ലയുടെ മലയോര മേഖലകളിലും വൈകിട്ടോടെ ഇടിയോടുകൂടിയുള്ള മഴക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ നിരീക്ഷണത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ എത്താനുള്ള സാധ്യത കുറവാണ്. തെക്കൻ തമിഴ്നാട് മുതൽ വടക്കൻ കൊങ്കൺ വരെ കർണാടകക്ക് മുകളിലൂടെ ഒരു ന്യൂനമർദ്ദം പാത്തി (Trough) രൂപപ്പെട്ടിട്ടുണ്ട്.ഇത് കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും മഴക്ക് കാരണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വടക്കൻ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ഒരു കാരണവും ഈ ന്യൂനമർദ്ദ പാത്തി മൂലമാണ്. എന്നാൽ വടക്കൻ കേരളത്തിൽ ഈർപ്പ സാന്നിധ്യം കുറവായതിനാലും കാറ്റ് പൂർണമായി അനുകൂലമല്ലാത്തതുമാണ് മഴ ശക്തിപ്പെടാത്തതിന് കാരണം എന്നാണ് ഞങ്ങളുടെ വെതർമാൻ പറയുന്നത്.
ഇന്നലെ മുതൽ കാറ്റിന്റെ സംയോജന മേഖല (Convergence Zone) അഥവാ അഭിസരണം തമിഴ്നാട്ടിന്റെയും കർണാടകയുടെയും മുകളിലേക്ക് മായി മാറിയിട്ടുണ്ട്.
ഇന്ന് ആന്ധ്രപ്രദേശിലും തെക്കൻ തെലങ്കാനയിലും ശക്തമായ ഇടിയോട് കൂടിയുള്ള മഴ പ്രതീക്ഷിക്കാം. അന്തരീക്ഷത്തിന്റെ താഴ്ന്ന മേഖലയിൽ പടിഞ്ഞാറൻ ന്യൂനമർദ്ദ പാർട്ടി വടക്കൻ തമിഴ്നാടിന് മുകളിലും ആന്ധ്രക്ക് സമീപവുമായി രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് മുതൽ അടുത്ത ദിവസങ്ങളിൽ വടക്കൻ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും ശക്തമായ മഴക്കും ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും കാരണമാകും എന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ അനുമാനം.
കൂടുതൽ മഴ മറ്റു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിനാൽ കേരളത്തിൽ നേരത്തെ പ്രതീക്ഷിച്ച വേനൽമായുടെ അളവിലും കുറവ് വന്നേക്കാം. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ തുടർച്ചയായ നിരീക്ഷണം അത്യാവശ്യമാണ്. ഇതിനായി അപ്ഡേഷനുകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജുകളിലും metbeatnews.com, metbeat.com വെബ്സൈറ്റുകളിലും തുടരുക.