ഇന്നലെ രാത്രി 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഉണ്ടായി. ഇതേ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആയിരുന്നു തുർക്കിയിലും ഉണ്ടായിരുന്നത്. തുർക്കിയിൽ ഭൂകമ്പത്തിൽ അര ലക്ഷത്തിലധികം ആളുകൾ മരിക്കുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. തുര്‍ക്ക്‌മെനിസ്ഥാന്‍, ഇന്ത്യ, കസാക്കിസ്ഥാന്‍, പാകിസ്താന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
എന്തുകൊണ്ടാണ് ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ കുറയാൻ കാരണമെന്ന് വിദഗ്ധർ പറയുന്നത് ഇങ്ങനെയാണ്. അഫ്ഗാനിസ്ഥാനിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെങ്കിലും അത് കുറെ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. ഇത് പല സ്ഥലങ്ങളിലേക്കും വ്യാപിക്കാൻ കാരണം ഭൂമിയുടെ അടിത്തട്ടിൽ 156 കിലോമീറ്റർ ആഴ്ചയിൽ ആയിരുന്നു ഇതിന്റെ പ്രഭവ കേന്ദ്രം എന്നതാണ്.
യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ടിൽ 6.5 ആണ് ഭൂചലന തീവ്രത. അഫ്ഗാനിസ്ഥാനിലെ ജറുമിൽ നിന്ന് 40 കി.മീ തെക്ക്, തെക്കു കിഴക്കാണ് പ്രഭവ കേന്ദ്രം. 187.6 കി.മി താഴ്ചയിലാണ് ഭൂചലന പ്രഭവ കേന്ദ്രം. 2005 ൽ ഈ മേഖലയിൽ ഉണ്ടായ ഭൂചലനത്തിൽ പാകിസ്താനിലും കശ്മീരിലുമായി ആയിരത്തിലേറെ പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം തെക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലും 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. 1,150 പേരാണ് മരിച്ചത്.
My House shook like this👇 #earthquake pic.twitter.com/2dRKpDHnlV
— richa anirudh (@richaanirudh) March 21, 2023