Weather updates 31/10/24: കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ മഴ സാധ്യത

Weather updates 31/10/24: കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ മഴ സാധ്യത

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളം കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലാണ് മഴമുന്നറിയിപ്പ് നൽകുന്നത്. ഇന്ന് കേരളത്തിലെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും നാളെ 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് ഉള്ളത്. അതേസമയം വടക്കുപടിഞ്ഞാറൻ മേഖലയിൽ സാധാരണയേക്കാൾ ഉയർന്ന താപനില ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ്.

മാന്നാർ ഉൾക്കടലിനു മുകളിൽ ഒരു ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നു. ഈ ചുഴലിക്കാറ്റ് താഴ്ന്ന ട്രോപോസ്ഫെറിക് ലെവലിൽ ആണ് ഉള്ളത്. ഇതിന്റെ സ്വാധീന ഫലമായി സമീപ പ്രദേശങ്ങളിലെ തീരദേശ മേഖലകളിൽ മഴയ്ക്ക് സാധ്യത.

കേരളം & മാഹി, തമിഴ്നാട്, പുതുച്ചേരി & കാരക്കൽ, കർണാടക എന്നിവിടങ്ങളിൽ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അടുത്ത ആഴ്‌ചയും സാധാരണ താപനിലയിൽ കൂടുതൽ അനുഭവപ്പെടും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ മേഖലയിലെ കൂടിയതും കുറഞ്ഞതുമായ താപനില സാധാരണയേക്കാൾ 3-7 ഡിഗ്രി കൂടുതലാണ്. ശക്തമായ പാശ്ചാത്യ അസ്വസ്ഥതയുടെ അഭാവമാണ് ഈ താപനില വ്യതിയാനത്തിന് കാരണമായത്, അതിൻ്റെ ഫലമായി മേഖലയിൽ കാര്യമായ മഴയുടെ അഭാവമുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഇന്ന് മുതൽ നവംബർ 03 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ  എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള  സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

metbeat news

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now