Weather updates 3/12/23; ഉത്തരേന്ത്യയിൽ ദൈർഘ്യമേറിയ ശൈത്യക്കാലം; ഐ.എം.ഡി
ഇത്തവണ ഉത്തരേന്ത്യയിൽ ദൈർഘ്യമേറിയ ശൈത്യകാലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥാ വ്യതിയാനവും എൽനിനോ പ്രതിഭാസവുമാണ് ഇത്തരം മാറ്റങ്ങൾക്ക് കാരണം എന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. എൽനിനോ പ്രതിഭാസം മൂലം കാശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച ഇത്തവണ നേരത്തെ ആരംഭിച്ചു.
ഉത്തരേന്ത്യയില്‍ ശരാശരി താപനിലയില്‍ കുറവുണ്ടാകും. കൂടിയ താപനിലയിലും കാലാവസ്ഥ വ്യത്യാനം പ്രകടമാകും.2023 ല്‍ ഏറ്റവും കൂടിയ താപനിലയാണ് കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
പടിഞ്ഞാറന്‍ സമുദ്ര മേഖലയിലെ കാലാവസ്ഥ വ്യതിയാനവും ബംഗാള്‍ ഉള്‍ക്കടലില്‍ വികസിക്കുന്ന ചുഴലിക്കാറ്റും താപനിലയില്‍ വ്യതിയാനം ഉണ്ടാകാന്‍ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.തീവ്രത കൂടിയ തിരമാലകള്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ തീരപ്രദേശത്ത് ഉണ്ടാകും.
ഇന്ത്യൻ മഹാ സമുദ്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഉപരിതല താപനില ശരാശരി യെക്കാള്‍ വര്‍ദ്ധിക്കും. ശൈത്യ കാലത്തിനു മുന്നോടിയായി പടിഞ്ഞാറന്‍ കാലാവസ്ഥ വ്യതിയാനം കാരണം മേഘാവൃതമായ കാലാവസ്ഥയും പ്രവചിക്കപ്പെടുന്നു.
കൂടാതെ ചുഴലിക്കാറ്റിനും ഈ കാലാവസ്ഥ മാറ്റം കാരണമാകും. തമിഴ്നാട്ടിലും വടക്കൻ ആന്ധ്ര പ്രദേശിന്റെ തീരഭാഗങ്ങളിലും ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ എം ഡി. കേരളത്തിലും ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി ഒറ്റപ്പെട്ട മഴ ലഭിക്കും.