കർണാടക, തമിഴ്നാട് തീരങ്ങൾക്ക് മുകളിലായി ചക്രവാത ചുഴികൾ, ചിറ്റൂർപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പ് നൽകി.
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യുനമർദ്ദം രൂപപ്പെട്ടു . ഒക്ടോബർ 22 നു രാവിലെയോടെ തീവ്ര ന്യുന മർദ്ദമായും 23 ന് ചുഴലിക്കാറ്റായും ( Cyclonic storm ) ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് ഒക്ടോബർ 24 ന് ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്നും imd .
അതേസമയം മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകൾ ക്രമാതീതമായി തുറക്കേണ്ടി വരുന്ന സാഹചര്യത്തിൽ ചിറ്റൂർപ്പുഴയിൽ വെള്ളത്തിൻറ അളവ് കൂടുവാൻ സാധ്യതയുണ്ട്. അതിനാൽ മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂർപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും കോസ്സ്‌വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ. തമിഴ്‌നാട്ടിൽ ആളിയാർ ഡാമിൻ്റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ ഇന്ന് 3.00 PM ന് 900 ഘനയടി/സെക്കൻറ് വെള്ളം മണക്കടവിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിറ്റൂർ പുഴയുടെ തീരങ്ങളിൽ ഉള്ളവർക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്
മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യുന മർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യത.
മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു .
തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 21 -23 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കാലാവസ്ഥാ വകുപ്പ്.
വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.