Weather updates 17/12/24: ഇന്ന് ഏറ്റവും തണുപ്പുള്ള രാത്രി; 14 വർഷത്തിനിടയിൽ ബെംഗളൂരു ഡിസംബറിൽ തണുത്തു വിറയ്ക്കും

Weather updates 17/12/24: ഇന്ന് ഏറ്റവും തണുപ്പുള്ള രാത്രി; 14 വർഷത്തിനിടയിൽ ബെംഗളൂരു ഡിസംബറിൽ തണുത്തു വിറയ്ക്കും

കാലാവസ്ഥ മാറ്റങ്ങൾ നമുക്ക് എല്ലാവർക്കും സുപരിചിതമായി കൊണ്ടിരിക്കുകയാണ്. മുൻപുണ്ടായിട്ടില്ലാത്ത തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ് ബെംഗളൂരു കടന്നു പോകുന്നത്. ഡിസംബർ പകുതി കഴിഞ്ഞിട്ടും നഗഗരത്തിൽ ഇതുവരെയും ശൈത്യകാലം എത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജനുവരി വരെ വടക്കുകിഴക്കൻ മൺസൂൺ നീണ്ടു നിൽക്കുന്നതിനാലാണ് ശൈത്യകാലം എത്താത്തത്. അതുകൊണ്ട് തന്നെ മൂടിയ ആകാശവും മഴയും ഒക്കെയാണ് ഈ വർഷം ഡിസംബറിൽ ബംഗളൂരുവിലെ കാഴ്ചകൾ.

എന്നാൽ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ബാംഗ്ലൂരിലെ രാത്രികാല താപനില താഴ്ന്നു തുടങ്ങി. ശരാശരി കുറഞ്ഞ താപനില സാധാരണയിലും താഴെ പോകുമെന്ന വിധത്തിലാണ് കാലാവസ്ഥാ പ്രവചനം. നഗരത്തിലെ രാത്രികാല താപനില ഡിസംബറിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത് .

14 വർഷം നീണ്ട റെക്കോർഡ്

ഇതിനു മുൻപ് ഏറ്റവും കുറഞ്ഞ ഡിസംബർ രാത്രി താപനില 14 വർഷം മുൻപ് 2011 ഡിസംബർ 24 നാണ് ബെംഗളൂരുവിൽ അനുഭവപ്പെട്ടത്. അന്ന് താപനില 12.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇന്ന് ഡിസംബർ 17 ന് രാത്രി ഇതിലും താഴെ താപനില പോകുവാനുള്ള സാധ്യതയാണ് വിദഗ്ധർ സൂചിപ്പിക്കുന്നത് എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 12.4 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രവചിക്കുന്നു.

ഏറ്റവും കുറഞ്ഞ താപനില

ബെംഗളൂരുവിലെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ട ദിവസം നോക്കിയാൽ നൂറ്റാണ്ടുകൾ പിന്നിലോട്ട് പോകേണ്ടിവരും . 1884 ജനുവരി 13 ന് 7.8 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. അതേസമയം, ഡിസംബറിലെ എക്കാലത്തെയും കുറഞ്ഞ താപനില 8.9 ഡിഗ്രി സെൽഷ്യസാണ്, ഇത് ഡിസംബർ 29, 1883 ൽ രേഖപ്പെടുത്തിയ താണ്. 1980 നും 2010 നും ഇടയിൽ ഡിസംബറിലെ ശരാശരി കുറഞ്ഞ താപനില 16.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

അതേസമയം, ഈ കാലയളവിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഡിസംബറിൽ അല്ല എന്നതും ശ്രദ്ധേയമായ കാര്യം. ഈ സമയങ്ങളിൽ ജനുവരി മാസത്തിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുള്ളത് . ശരാശരി താപനില 15.8 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്.

ഡിസംബർ മാസത്തിൽ പൊതുവേ കുറഞ്ഞ താപനിലയാണ് ബെംഗളൂരുവിൽ അനുഭവപ്പെട്ടിട്ടുള്ളത്,
സാധാരണ ഈ ദിവസങ്ങളിൽ 15.7 ഡിഗ്രി സെൽഷ്യസാണ് നഗരങ്ങളിലെ താപനില . ഡിസംബർ 15 ഞായറാഴ്ച ബാംഗ്ലൂരിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 15.5 ഡിഗ്രി സെൽഷ്യസ് ആണ്. ബെംഗളൂരു രാജ്യാന്തര വിമാനത്താവള മേഖലയിൽ ഞായറാഴ്ച 14.5 ഡിഗ്രി സെൽഷ്യസും എച്ച്എഎൽ എയർപോർട്ട് മേഖലയിൽ 14.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു.

ബെംഗളൂരു വരുംദിവസങ്ങളിലെ കാലാവസ്ഥ

വരും ദിവസങ്ങളിൽ പൊതുവേ മികച്ച കാലാവസ്ഥയാണ് ബെംഗളൂരുവിൽ അനുഭവപ്പെടുക. അതിരാവിലെ നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ മൂടൽ മഞ്ഞ് നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടും . എന്നിരുന്നാലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയിലേക്ക് മാറും . ഇനി കുറച്ച് ദിവസങ്ങളിൽ ബാംഗ്ലൂരിലെ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും രാത്രികാലങ്ങളിൽ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മഴയാണ് ബെംഗളൂരുവിൽ നിലവിൽ തണുപ്പ് അനുഭവപ്പെടുന്നതിന് കാരണം . കഴിഞ്ഞ ആഴ്ച്ചകളിൽ തീരത്ത് ന്യൂനമർദ്ദം മൂലം തുടർച്ചയായി പെയ്ത മഴയാണ് ബെംഗളുരുവിലെ ഡിസംബറിലെ തണുത്ത കാലാവസ്ഥയ്ക്ക് കാരണമായത്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.