Weather updates 16/05/24: ഡൽഹിയിൽ താപ തരംഗ മുന്നറിയിപ്പ് ; താപനില 45 ഡിഗ്രി വരെ എത്തും, കേരളത്തിൽ മഴ തുടരും

Weather updates 16/05/24: ഡൽഹിയിൽ താപ തരംഗ മുന്നറിയിപ്പ് ; താപനില 45 ഡിഗ്രി വരെ എത്തും, കേരളത്തിൽ മഴ തുടരും

ഡൽഹിയിൽ താപനില ഉയരുന്നു. ഡൽഹി എൻസിആറിൽ, താപനില ഇപ്പോൾ 40 ഡിഗ്രിക്ക് അടുത്താണ്, ശനിയാഴ്ചയോടെ 45 ഡിഗ്രിയിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. വ്യാഴാഴ്ച (മെയ് 16) രാവിലെ ദേശീയ തലസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില 24.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് സീസണിലെ ശരാശരിയേക്കാൾ ഒരു നില താഴെയാണ്. പരമാവധി താപനില 42 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെ എട്ടരയോടെ ഈർപ്പം 53 ശതമാനമായിരുന്നു.

ഡൽഹിയിൽ ഉഷ്ണ തരംഗ സാധ്യതയെന്ന് ഐഎംഡി

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ ഡൽഹി ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ, കിഴക്ക് ഇന്ത്യയുടെ പല ഭാഗങ്ങളിലും അടുത്ത നാല് ദിവസങ്ങളിൽ പരമാവധി താപനിലയിൽ ഏകദേശം 3-4°C വരെ ക്രമാനുഗതമായ വർദ്ധനവ്. അതുപോലെ, മധ്യ ഇന്ത്യയിലും ഗുജറാത്തിലും  അടുത്ത 4-5 ദിവസങ്ങളിൽ താപനില ഏകദേശം 2-4 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കും എന്നും കാലാവസ്ഥ വകുപ്പ്.

ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരിട്ടുള്ള വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. 11 മണിമുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

അതേസമയം കേരളത്തിൽ ഇന്നും മഴ തുടരും. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിൽ മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. മലയോര മേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കുക. മലയോര മേഖലയിലേക്ക് അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കാലവർഷം മെയ് 31ന് എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

metbeat news

FOLLOW US ON GOOGLE NEWS

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment