Weather updates 03/01/25: ഓറഞ്ച് അലർട്ട്; മഞ്ഞുവീഴ്ചയ്ക്കും നേരിയ മഴയ്ക്കും സാധ്യത, വിമാനങ്ങൾ സർവീസുകളെ ബാധിച്ചു, ട്രെയിനുകൾ വൈകി
വെള്ളിയാഴ്ച രാവിലെ മുതൽ ഡൽഹിയും പരിസര പ്രദേശങ്ങളും ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അതിശൈത്യ തരംഗം തുടരുകയാണ്. പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് ആണ്. ഇത് ദൃശ്യപരത ഗണ്യമായി കുറയുന്നതിനും ഗതാഗത തടസ്സത്തിനും ഇടയാക്കി.
ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) തുടർച്ചയായ അഞ്ചാം ദിവസമാണ്, പരമാവധി താപനിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. കനത്ത മൂടൽമഞ്ഞ് റോഡ് യാത്ര അപകടകരമാക്കിയതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ, 50 മീറ്ററിൽ താഴെ ദൃശ്യപരത രേഖപ്പെടുത്തി. റൺവേയുടെ ദൃശ്യപരത രാവിലെ 7 മണിയോടെ പൂജ്യമായി കുറഞ്ഞു. ഈ സാഹചര്യങ്ങൾ വിമാന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“ഡൽഹി എയർപോർട്ടിൽ ലാൻഡിംഗുകളും ടേക്ക് ഓഫുകളും തുടരുമ്പോൾ, CAT III ലോ-വിസിബിലിറ്റി ലാൻഡിംഗ് ശേഷി ഇല്ലാത്ത വിമാനങ്ങളെ ബാധിച്ചേക്കാം. ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി യാത്രക്കാർ അവരുടെ എയർലൈനുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നു.
ചില ട്രെയിനുകളും ഇന്ന് രാവിലെ 6 മണി വരെ വൈകി ഓടി.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. “ഇടതൂർന്ന മൂടൽമഞ്ഞ്” സാധ്യത കണക്കിലെടുത്താണ് ഓറഞ്ച് അലർട്ട്. കൂടാതെ ഭാഗികമായി മേഘാവൃതമായ ആകാശവും തുടരുമെന്ന് imd. കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസാണ് എന്നാണ് കാലാവസ്ഥാ പ്രവചനം.
ജനുവരി 6 തിങ്കളാഴ്‌ച ഡൽഹിയിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കുമെന്നും IMD പ്രവചിച്ചിട്ടുണ്ട്. ആ ദിവസം വരെ, ഡൽഹിയിൽ ദൃശ്യപരത കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നോയിഡയിൽ, പ്രതികൂല കാലാവസ്ഥയെത്തുടർന്ന് രാവിലെ 8 മണിക്ക് മുമ്പ് ആരംഭിക്കുന്ന എല്ലാ സ്കൂളുകളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്.
സമാനമായ കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്ന ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളെ ശീത തരംഗം ബാധിക്കുന്നുണ്ട്. ബീഹാറിൽ, മെർക്കുറി ഗണ്യമായി കുറഞ്ഞു, അടുത്ത കുറച്ച് ദിവസങ്ങളിൽ കുറഞ്ഞ താപനില 6-11 ഡിഗ്രി സെൽഷ്യസിനുമിടയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ , സർക്കാർ സ്കൂൾ സമയം ക്രമീകരിച്ചു, ഇപ്പോൾ ക്ലാസുകൾ ജനുവരി 6 വരെ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ഷെഡ്യൂൾ ചെയ്തു.
രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ഫത്തേപൂരിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 3.6 ഡിഗ്രി സെൽഷ്യസാണ്, ഇത് പ്രദേശത്തെ തണുത്ത കാലാവസ്ഥയുടെ തീവ്രത എടുത്തുകാണിക്കുന്നു.