Weather update 13/12/23: ഖത്തറിൽ വ്യാഴം വരെ തണുപ്പ് കൂടും
ഖത്തറിൽ വ്യാഴാഴ്ച വരെ രാത്രികളിൽ തണുപ്പ് കൂടും. കനത്ത കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ഞുമൂടിയ പ്രഭാതമാണ് ദോഹയിൽ.
കനത്ത മഞ്ഞിനെ തുടർന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ദൂരക്കാഴ്ച 2 കിലോമീറ്റർ താഴെയെത്തി. ഇന്നലെ രാവിലെ അബൂ സമ്ര
അതിർത്തിയിൽ 12 ഡിഗ്രിയാണ് താപനില. ദോഹയിൽ 20 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.