Weather forecast updates 9/12/23: അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 6 ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലർട്ട്.
വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിൽ ഇന്ന് രാത്രി ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് metbeat weather നിരീക്ഷകർ. അതേസമയം ഇന്നലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. കുരുട മണ്ണിൽ 184mm മഴ ലഭിച്ചു.വഴക്കൊന്നും 155,ചിറ്റൂർ 126,വടശ്ശേരിക്കര 119, വരന്തപ്പള്ളി 134.1 mm എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുക.
ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യത
കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ശനിയാഴ്ച രാത്രി 11.30 വരെ 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.