കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് : റജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി ഡിസംബർ 31

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് : റജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി ഡിസംബർ 31

വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ചേരാൻ അവസരം. ഡിസംബർ 31 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി. കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ തെങ്ങ്, റബ്ബർ,നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്,മരച്ചീനി,കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ) പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കാണ് പരിരക്ഷ ലഭിക്കുക.

നഷ്ടപരിഹാരം എങ്ങനെ?


കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥ ഘടകങ്ങളും ( Risk covered) അതു രേഖപ്പെടുത്തുന്ന കാലാവധിയും ( Risk period) , വിളവിനനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണായക തോതും (Triggers) ടേം ഷീറ്റ് ( Term sheet) പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഓരോ വിജ്ഞാപിത പ്രദേശത്തിനും നിശ്ചിത സൂചനാ കലാവസ്ഥാനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളക്കുമുള്ള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്.

വിളകൾ ഇൻഷുറൻസ് ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ നിർബന്ധമായും പാലിച്ചിരിക്കണം.
വ്യക്തിഗത നാശനഷ്ടത്തിന് വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട്‌ പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്(Toll Free No : 1800-425-7064).

എങ്ങനെ റജിസ്റ്റർ ചെയ്യും?


www.pmfby.gov.in എന്ന വെബ്സൈറ്റിലൂടെ കർഷകർക്ക് ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യാം. സി.എസ്.സി ഡിജിറ്റൽ സേവകേന്ദ്രം, ഇൻഷുറൻസ് ഏജൻസി എന്നിവ വഴിയും റജിസ്റ്റർ ചെയ്യാം. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരാണെങ്കിൽ അവരെ അതതു ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.

പ്രീമിയം എത്ര രൂപ?
വിളയുടെ പ്രീമിയം തുകയും ഇൻഷുറൻസ് തുകയും താഴെ ചേർക്കുന്നു
.

നെല്ല്
കർഷകപ്രീമിയം തുക 1200/-(ഹെക്ടർ )
4.8/-(സെന്റ്)
ഇൻഷുറൻസ് തുക 80000/-(ഹെക്ടർ )

വാഴ
കർഷകപ്രീമിയം 8750/-(ഹെക്ടർ)
35/-(സെന്റ് )
ഇൻഷുറൻസ് തുക 175000/-(ഹെക്ടർ)
കുരുമുളക്
കർഷകപ്രീമിയം
2500/ (ഹെക്ടർ )
10/-(സെന്റ് )
ഇൻഷുറൻസ് തുക
50000/-(ഹെക്ടർ )

കവുങ്ങ്
കർഷകപ്രീമിയം 5000/- (ഹെക്ടർ )
20/-(സെന്റ് )
ഇൻഷുറൻസ് തുക
100000/-(ഹെക്ടർ )

മഞ്ഞൾ
കർഷകപ്രീമിയം 3000/-(ഹെക്ടർ)
12/-(സെന്റ് )
ഇൻഷുറൻസ് തുക —–60000/-(ഹെക്ടർ)

ജാതി
കർഷകപ്രീമിയം 2750/-(ഹെക്ടർ)
11/-(സെന്റ്)
ഇൻഷുറൻസ് തുക
55000/-( ഹെക്ടർ)

കൊക്കോ
കർഷകപ്രീമിയം
3000/-(ഹെക്ടർ)
2/-(സെന്റ്)
ഇൻഷുറൻസ് തുക
60000/-(ഹെക്ടർ)

പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)
കർഷകപ്രീമിയം 2000/-(ഹെക്ടർ)
8/-(സെന്റ്)
ഇൻഷുറൻസ് തുക 40000/-(ഹെക്ടർ)

വെറ്റില
കർഷകപ്രീമിയം 5000/-(ഹെക്ടർ)
20/-(സെന്റ് )
ഇൻഷുറൻസ് തുക 100000/-(ഹെക്ടർ)

കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്)
കർഷകപ്രീമിയം 2000/-(ഹെക്ടർ)
8/-(സെന്റ് )
ഇൻഷുറൻസ് തുക 40000/-(ഹെക്ടർ)

പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ)
കർഷകപ്രീമിയം 800/-(ഹെക്ടർ)
3/-(സെന്റ് )
ഇൻഷുറൻസ് തുക 40000/-(ഹെക്ടർ)

ഏലം
കർഷകപ്രീമിയം 2250/-(ഹെക്ടർ)
9/-(സെന്റ് )
ഇൻഷുറൻസ് തുക 45000/-(ഹെക്ടർ)

കശുമാവ്
കർഷകപ്രീമിയം 3000/-(ഹെക്ടർ)
12/-(സെന്റ് )
ഇൻഷുറൻസ് തുക 60000/-(ഹെക്ടർ)

മാവ്
കർഷകപ്രീമിയം 7500/-(ഹെക്ടർ)
30/-(സെന്റ് )
ഇൻഷുറൻസ് തുക 150000/-(ഹെക്ടർ)

ഗ്രാമ്പൂ
കർഷകപ്രീമിയം 2750/-(ഹെക്ടർ)
11/-(സെന്റ് )
ഇൻഷുറൻസ് തുക 55000/-(ഹെക്ടർ)

തെങ്ങ്
കർഷകപ്രീമിയം 5000/-(ഹെക്ടർ)
20/-(സെന്റ് )
ഇൻഷുറൻസ് തുക 100000/-(ഹെക്ടർ)

ഇഞ്ചി
കർഷകപ്രീമിയം 5000/-(ഹെക്ടർ)
20/-(സെന്റ് )
ഇൻഷുറൻസ് തുക 100000/-(ഹെക്ടർ)

പൈനാപ്പിൾ
കർഷകപ്രീമിയം 3000/-(ഹെക്ടർ)
12/-(സെന്റ് )
ഇൻഷുറൻസ് തുക 60000/-(ഹെക്ടർ)

റബർ
കർഷകപ്രീമിയം 5000/-(ഹെക്ടർ)
20/-(സെന്റ് )
ഇൻഷുറൻസ് തുക 100000/-(ഹെക്ടർ)

മരച്ചീനി
കർഷകപ്രീമിയം 6250/-(ഹെക്ടർ)
25/-(സെന്റ് )
ഇൻഷുറൻസ് തുക 125000/-(ഹെക്ടർ)

കർഷകർക്ക് പദ്ധതിയിൽ ചേരാനു അവസാനതിയ്യതി 31/12/2024
കൂടുതൽ വിവരങ്ങൾക്ക്

കൊയിലാണ്ടി താലൂക്ക്
79948 51613
കോഴിക്കോട് താലൂക്ക്
77363 76929
വടകര താലൂക്ക്
8547081155
താമരശ്ശേരി താലൂക്ക്
7025944043

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment