വെള്ളക്കെട്ട്; കൊങ്കൺ തുരങ്കത്തിൽ കുടുങ്ങിയ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു ; ചില ട്രെയിനുകൾ റദ്ദാക്കി

വെള്ളക്കെട്ട്; കൊങ്കൺ തുരങ്കത്തിൽ കുടുങ്ങിയ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു ; ചില ട്രെയിനുകൾ റദ്ദാക്കി

കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിടുന്നു. ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. വഴിതിരിച്ചു വിട്ട ട്രെയിനുകളില്‍ കേരളത്തിലേക്ക് വരുന്നവയും ഉണ്ട്. 

പര്‍നേം തുരങ്കത്തില്‍ വെള്ളക്കെട്ടുണ്ടായതിന് പിന്നാലെ നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിടിച്ചിട്ടിരിക്കുകയാണ് . ഗതാഗതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുള്ളത്.

കുംട സ്റ്റേഷനിലെത്തിയ തിരുനല്‍വേലി  ജാംനഗര്‍ എക്‌സ്പ്രസ് പാലക്കാട് വഴിയാണ് തിരിച്ചുവിട്ടത്. എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍ (22655) ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചുവിടുമെന്നും റെയിൽ വേ. ഇവ കൂടാതെ കൂടുതല്‍ ട്രെയിനുകള്‍ വഴിതിരിച്ചു വിടാന്‍ സാധ്യതയുണ്ടെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചിട്ടുണ്ട്.

ട്രെയിന്‍ നമ്പര്‍ 12449 മഡ്ഗാവ്ചണ്ഡിഗഢ് എക്‌സ്പ്രസ്, 12620 മംഗളൂരുലോകമാന്യ തിലക്, 12134 മംഗളൂരു മുംബൈ സി.എസ്.എം.ടി, 50107 സ്വാന്ത് വാഡ് റോഡ്മഡ്ഗാവ് എക്‌സ്പ്രസ് എന്നിവ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

മാറ്റമുള്ള ട്രെയിനുകള്‍ ഇവ

19577  തിരുനല്‍വേലി -ജാംനഗര്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനില്‍ ആണ്. ഷൊര്‍ണൂര്‍ ഈറോഡ് ധര്‍മവാരംഗുണ്ടകല്‍റായ്ചൂര്‍പുണെപന്‍വേല്‍ വഴി തിരിച്ചുവിട്ടുരിക്കുകയാണ്.

16336  നാഗര്‍കോവില്‍- ഗാന്ധിധാം എക്‌സ്പ്രസ് ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനില്‍ ആണ് . ഈ ട്രെയിന്‍ ഷൊര്‍ണൂര്‍  ഈറോഡ്  റായ്ചൂര്‍പുണെപന്‍വേല്‍ വഴി തിരിച്ചുവിടുക.

12283  എറണാകുളം – നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനില്‍ ആണ്. ഷൊര്‍ണൂര്‍  ഈറോഡ്  റായ്ചൂര്‍പുണെപന്‍വേല്‍ വഴി തിരിച്ചുവിടുക.

22655  എറണാകുളം – നിസാമുദ്ദീന്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയില്‍ ആണ്. ഷൊര്‍ണൂര്‍  ഈറോഡ്  റായ്ചൂര്‍പുണെപന്‍വേല്‍ വഴി തിരിച്ചുവിടുക.

16346  തിരുവനന്തപുരം- ലോകമാന്യ തിലക് എക്‌സ്പ്രസ് സമയം മാറ്റി, ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിന്‍ ഷൊര്‍ണൂര്‍  ഈറോഡ്  റായ്ചൂര്‍പുണെപന്‍വേല്‍ വഴി ആണ് സര്‍വീസ് നടത്തുക.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment