മുല്ലപ്പെരിയാറിൽ ജല ബോംബ്, ഡാം ഡീ കമ്മീഷൻ ചെയ്യണം; പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എം പി
മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി ഡീന്‍ കുര്യാക്കോസ് എം.പി. ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും വിഷയം സഭ നിര്‍ത്തിവച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ഞൂറോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത് . ഒരു ഗ്രാമത്തെ മുഴുവൻ ഇല്ലാതാക്കി. കേരളത്തിലെ അഞ്ച് ജില്ലകളിലായി അഞ്ച് ദശലക്ഷം പേര്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നം സഭ ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യണമെന്നും ഡീന്‍ കുര്യാക്കോസ് നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപിയും വിഷയം ഉന്നയിച്ചിട്ടുണ്ടായിരുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയിൽ കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണെന്നായിരുന്നു ഹാരീസ് ബീരാൻ രാജ്യസഭയിൽ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ലോക്സഭയിലും വിഷയം ചർച്ച ചെയ്യാൻ ഇടുക്കി എംപിയും നോട്ടീസ് നൽകിയിട്ടുള്ളത്.
മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളോടും പറഞ്ഞു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീന്‍ കുര്യാക്കോസ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്നായിരുന്നു ഹാരിസ് ബീരാന്‍ എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നത്. വിദഗ്ധ പരിശോധനക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയുകയും വേണം. അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിർമിക്കാമെന്ന കേരളത്തിന്‍റെ നിര്‍ദേശം അംഗീകരിക്കാൻ തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും ഹാരീസ് ബീരാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയം മുൻപാകെ രാജ്യസഭയിൽ നടന്ന ചർച്ചയിലാണ് ഹാരീസ് ബീരാൻ എംപി ആശങ്ക പങ്കുവെച്ചിരുന്നത്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട 1886ലെ നിർണായക പാട്ടക്കരാറിന് ഇപ്പോഴും നിയമസാധുതയുണ്ടോ എന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 1886ൽ തിരുവതാംകൂർ സംസ്ഥാനവും ബ്രിട്ടീഷ് സർക്കാരും തമ്മിലാണ് മുല്ലപ്പെരിയാർ കരാറുണ്ടാക്കിയിട്ടുള്ളത്.
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് പെരിയാർ കടുവ സങ്കേതത്തിന് സമീപത്ത് കേരളം മെഗാ പാർക്കിങ് കോംപ്ലക്സ് നിർമിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇതിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് കേരളത്തിന് പ്രതീക്ഷ നൽകി 1886ലെ നിർണായക പാട്ടക്കരാറിന് ഇപ്പോഴും നിയമസാധുതയുണ്ടോ എന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത് .
പുതിയ സാഹചര്യത്തിൽ കരാറിന് നിലനിൽപ്പുണ്ടോയെന്നും സ്വതന്ത്രാനന്തര അണക്കെട്ടിൻ്റെ ഉടമസ്ഥവകാശം തമിഴ്നാടിനാണോ കേന്ദ്ര സർക്കാരിനാണോ എന്നാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. എന്നാൽ ഈ കരാറിന് നിയമ സാധുതയുണ്ടെന്ന് 2014ൽ അഞ്ചംഗ ഭരണഘടന ബെഞ്ച് ഉത്തരവിട്ടിട്ടുണ്ടായിരുന്നു . അന്ന് തീർപ്പാക്കിയ ഹർജി വീണ്ടും പരിശോധിക്കാനാകുമോ എന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓകെ, എജി മസിഫ് എന്നിവരടങ്ങിയ ബെഞ്ച് ആദ്യം പരിഗണിച്ചേക്കും. സെപ്റ്റംബർ 30ന് കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും വാദം കേൾക്കും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag