ചൊവ്വാഴ്ച വരെ സൗദിയിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ആലിപ്പഴ വർഷവും ശക്തമായ ഇടിമിന്നലിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും നിർദ്ദേശമുണ്ട്. അനാവശ്യമായി വെള്ളക്കെട്ടുകളിലേക്ക് പോകരുതെന്നും അധികൃതർ അറിയിച്ചു.
കൃത്യമായ വിവരങ്ങൾ ലഭ്യമാകാൻ ഔദ്യോഗിക അക്കൗണ്ടുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും അഗ്നിശമനസേന നിർദ്ദേശിച്ചു.
There is no ads to display, Please add some