കനത്ത മഴ: ഡല്‍ഹിയില്‍ മതിലിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 8 മരണം

കനത്ത മഴ: ഡല്‍ഹിയില്‍ മതിലിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 8 മരണം

ഡല്‍ഹി ജയ്ത്പൂരിലെ ഹരിനഗറില്‍ മതില്‍ കുടിലുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീണ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏട്ടു പേര്‍ മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തി. ഷബീബുല്‍ (30), റബീബുല്‍ (30), മുത്തു അലി (45), റുബിന (25), ഡോളി (25), ഹഷിബുല്‍ (6), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്.

കനത്ത മഴയ്ക്ക് പിന്നാലെയാണ് മതില്‍ ഇടിഞ്ഞുവീണത്. കനത്ത മഴയില്‍ ഇടിഞ്ഞുവീണ മതില്‍ ആളുകള്‍ താമസിച്ചിരുന്ന കുടിലിന് മുകളിലേക്ക് മറിഞ്ഞു വീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ചിലര്‍ കുടിലുകള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചിലരുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. സമീപത്തെ കുടിലുകള്‍ പൊലിസ് ഒഴിപ്പിച്ചു.

സ്‌ക്രാപ്പ് വ്യാപാരികള്‍ താമസിക്കുന്ന കുടിലുകളാണ് ഹരിനഗറില്‍ കൂടുതലും. രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് മതില്‍ ഇടിഞ്ഞുവീണതെന്നും മഴ തുടരുന്നതിനാല്‍ ഇനിയും കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാനായി ഇടിഞ്ഞുവീഴാറായ കുടിലുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്നും അഡീഷണല്‍ ഡി.സി.പി (സൗത്ത് ഈസ്റ്റ്) ഐശ്വര്യ ശര്‍മ പറഞ്ഞു.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് പഞ്ച്കുയാന്‍ മാര്‍ഗ്, മഥുര റോഡ്, ശാസ്ത്രി ഭവന്‍, ആര്‍കെ പുരം, മോത്തി ബാഗ്, കിദ്വായ് നഗര്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച മഴ ഇന്ന് രാവിലെ വരെ തുടര്‍ന്നു, ഇത് നഗരത്തിലുടനീളമുള്ള വാഹന ഗതാഗതത്തെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.

വീണ്ടും മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലും സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയില്‍ 300 ലേറെ വിമാന സര്‍വിസുകള്‍ വൈകി. യമുന നദി കരകവിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

live forecast at metbeat.com

English Summary: Heavy rains in Delhi have led to tragic incidents, including the collapse of a wall, resulting in the death of eight individuals, including two children.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020