300 അടി താഴ്ചയിലേക്ക് വീണ് വ്ലോഗർക്ക് ദാരുണാന്ത്യം; അപകടം വെള്ളച്ചാട്ടത്തിന്റെ റീൽസെടുക്കുമ്പോൾ

300 അടി താഴ്ചയിലേക്ക് വീണ് വ്ലോഗർക്ക് ദാരുണാന്ത്യം; അപകടം വെള്ളച്ചാട്ടത്തിന്റെ റീൽസെടുക്കുമ്പോൾ

300 അടി താഴ്ചയിലേക്ക് വീണ് വ്ലോഗർക്ക് ദാരുണാന്ത്യം. അപകടം മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ. ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26)ആണ് മരിച്ചത്. റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ്. ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം നടന്നത്.

സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി അവിടെയെത്തിയത്. റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുക ആയിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി ചെന്ന് വീണത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ എത്തിയിരുന്നു. കോസ്റ്റ്ഗാർഡിന്റെ സഹായവും  തേടിയിരുന്നു. ഇതിനിടെ പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുകയായിരുന്നു. 6 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആൻവിയെ പുറത്ത് എത്തിച്ചു .

വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ ആൻവിയെ മനഗോൺ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു. മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി നിരവധി വ്ലോഗുകളും റീലുകളുമാണ് മുംബൈ സ്വദേശിനിയായ ആൻവി ചെയ്​തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് സഹ്യാദ്രി മലനിരകളിൽപ്പെട്ട കുംഭെ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ എടുക്കാൻ ആൻവി അവിടെയെത്തിയത്. ആൻവിയുടെ മരണത്തോടെ മേഖലയിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിയന്ത്രിച്ചിട്ടുണ്ട്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment