‘സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക’: ഇന്ന് ലോക ജലദിനം
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ഏറിവരുകയും ജനസംഖ്യ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ ഏറ്റവും വിലയേറിയ വിഭവത്തെ സംരക്ഷിക്കുന്നതിനായി ശുദ്ധജലത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കാനും അതിന്റെ പ്രാധാന്യം ജനങ്ങളെ ഓർമപ്പെടുത്താനുമായി ലോകജലദിനം ഇന്ന്.
ജലത്തിന് സമാധാനം സൃഷ്ടിക്കാനോ സംഘര്‍ഷം സൃഷ്ടിക്കാനോ കഴിയും എന്നത് ഒരു സത്യമായി നമുക്ക് മുന്‍പില്‍ അവശേഷിക്കുന്നു.
‘സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക ‘എന്നതാണ് ഇത്തവണത്തെ ലോകജലദിന തീം.
ഭൂമിയിൽ ജീവിക്കുന്ന ഓരോ ജീവജാലങ്ങൾക്കും അത്യാവശ്യം വേണ്ട ഒന്നാണ് ജലം. വെള്ളമില്ലെങ്കിൽ നിലനിൽപ്പ് തന്നെ സാധ്യമല്ല.എന്നാൽ ഓരോ വർഷവും വർദ്ധിച്ചുവരുന്ന കടുത്ത ചൂടും വരൾച്ചയും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ജലക്ഷാമത്തിന് കാരണമാവുകയാണ്. നാട് വരൾച്ചയെ നേരിടുമ്പോൾഅതിനെ നേരിടാൻ നമുക്ക് മാർഗ്ഗമില്ല.
അതിനാൽ നമുക്ക് ലഭ്യമായ ജലസ്രോതസ്സുകൾ എല്ലാം കരുതലോടെ ഉപയോഗിക്കാം.മഴ ലഭിക്കുമ്പോൾ മഴവെള്ളം ഒരുതുള്ളി പോലും കളയാതെ സംഭരിക്കാം. അടുത്തൊരു യുദ്ധം ഉണ്ടാകുന്നെങ്കിൽ അത് കുടിവെള്ളത്തിനു വേണ്ടി ആയിരിക്കും എന്നത്ഈ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാണ്. അതിനാൽ തന്നെ രാജ്യങ്ങൾ തമ്മിൽ നിലനില്‍ക്കുന്ന ജല വിനിമയ കരാറുകള്‍ ജലത്തിന്റെ പ്രാധാന്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു.
കൂടാതെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക്നീങ്ങുന്നു.ഇന്ത്യയിൽ മറ്റൊരു ജലദിനാചരണം കൂടിയുണ്ട്. ഡോക്ടർ ബി.ആർ. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ദേശീയ ജലദിനമായി ഇന്ത്യയിൽ ആചരിക്കുന്നു.