us weather 16/02/25 : അമേരിക്കയിൽ 5 സംസ്ഥാനങ്ങളിൽ പ്രളയം, ടൊർണാഡോ ഭീഷണി
കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ അമേരിക്കയില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ പ്രളയ, ടൊര്‍ണാഡോ മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ ഏജന്‍സിയായ നാഷനല്‍ വെതര്‍ സര്‍വിസ് ആണ് ഞായറാഴ്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വടക്കുപടിഞ്ഞാറന്‍ ജോര്‍ജിയ, തെക്കന്‍ ടെന്നിസി, വടക്കുപടിഞ്ഞാറന്‍ ഫ്‌ളോറിഡ, തെക്കന്‍ മിസിസിപ്പി, തെക്കുകിഴക്കന്‍ അലബാമ എന്നിവിടങ്ങളില്‍ ആണ് മുന്നറിയിപ്പുള്ളത്.
കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ രക്ഷാ സംഘത്തെ നിയോഗിച്ചു. ഇവിടങ്ങളില്‍ ജീവന് ഭീഷണിയാകും വിധം പ്രളയമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വാഹനങ്ങള്‍ പ്രളയജലത്തില്‍ ഒഴുകുന്നതും മരങ്ങള്‍ കടപുഴകിയതും പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയ വീടുകളും ഇവിടെ നിന്നുള്ള വിഡിയോയില്‍ കാണാം. ഇപ്പോള്‍ പ്രളയം നേരിടുന്ന പ്രദേശത്ത് ശക്തമായ ടൊര്‍ണാഡോ കൂടി വരുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ജനം ഭീതിയിലാണ്.

അലബാമയില്‍ പുലര്‍ച്ചെ 4 ന് ടൊര്‍ണാഡോ എത്തുമെന്നാണ് മുന്നറിയിപ്പ്. രാവിലെ 6 മണിവരെ ടൊര്‍ണാഡോ ഭീഷണി തുടരും. അലബാമയുടെ മധ്യ കൗണ്ടികളിലാണ് ഭീഷണിയുള്ളത്. Barbour, Coosa, Clay, Chambers, Elmore, Macon, Randolph, Bullock, Cleburne, Lee, Montgomery, Russell, Lowndes, Pike, Tallapoosa കൗണ്ടികളിലാണ് ടൊര്‍ണാഡോ ഭീഷണിയുള്ളത്.
ഫ്‌ളോറിഡയിലെ Bay, Gadsden, Jackson, Liberty, Washington, Calhoun, Gulf, Jefferson, Wakulla, Franklin, Holmes, Leon, Walton എന്നിവിടങ്ങളില്‍ രാവിലെ 10 വരെ ടൊര്‍ണാഡോ മുന്നറിയിപ്പുണ്ട്.
കാലിഫോർണിയയിലും പ്രളയം
ഈയിടെ കാട്ടുതീ നാശംവിതച്ച കാലിഫോര്‍ണിയയിലെ ചില പ്രദേശങ്ങൡ കനത്ത മഴയും പ്രളയവും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. വരള്‍ച്ചയും കാട്ടുതീയും പിന്നാലെ പ്രളയവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണമാണെന്ന് മുന്‍പ് പലപ്പോഴായി എഴുതിയത് ഓര്‍ക്കുന്നുണ്ടാകുമല്ലോ.
തിങ്കളാഴ്ച വരെ കാലിഫോര്‍ണിയയില്‍ മഴ തുടരും. അതൊടൊപ്പം കാലിഫോര്‍ണിയയിലെ ഗ്രേറ്റ് ലേക്കില്‍ കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകും. ചിലയിടങ്ങളില്‍ ഇടിയോടെ മഴ ഞായറാഴ്ചയും തുടരും. ഫ്‌ളോറിഡയില്‍ നിന്ന് മിഡ് അറ്റ്‌ലാന്റിക് മേഖലയിലേക്ക് ശൈത്യക്കാറ്റ് വീശും.

വടക്കുപടിഞ്ഞാറന്‍ ടെന്നിസി, പടിഞ്ഞാറന്‍ കെന്റുകി എന്നിവിടങ്ങളില്‍ നിന്ന് 15 ലക്ഷം പേരെ പ്രളയ സാധ്യതയെ തുടര്‍ന്ന് മാറ്റി പാര്‍പ്പിക്കേണ്ടിവരുമെന്ന് യു.എസ് കാലാവസ്ഥാ ഏജന്‍സിയായ വെതര്‍ പ്രഡിക്ഷന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി. വെസ്റ്റ് വെര്‍ജിനിയയില്‍ ഗവര്‍ണര്‍ പാട്രിക് മോറിസി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 55 കൗണ്ടികള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നല്‍കി. വെര്‍ജിനിയയില്‍ നാഷനല്‍ ഗാര്‍ഡിനെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചു.