അമേരിക്കയില്‍ ഭൂചലനം, തീവ്രത 5.2 രേഖപ്പെടുത്തി
അമേരിക്കയില്‍ ഇടത്തരം ഭൂചലനം. തെക്കന്‍ കാലിഫോര്‍ണിയയില്‍ തിങ്കളാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
രാവിലെ 10.08 ഓടെയാണ് ഭൂചലനം ഉണ്ടായത്. കാലിഫോര്‍ണിയയിലെ ജൂലിയനില്‍ നിന്ന് ഏകദേശം 2 മൈല്‍ തെക്ക് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലന തീവ്രത 6 ആണെന്നായിരുന്നു യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ പ്രാഥമിക റിപ്പോര്‍ട്ട്.
പ്രദേശത്ത് ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സാന്‍ ഡീഗോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ പ്രാദേശിക ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണറുടെ ഓഫീസ് ഓഫ് എമര്‍ജന്‍സി സര്‍വിസസ് അറിയിച്ചു.
സാന്‍ ഡീഗോ മുതല്‍ ലോസ് ഏഞ്ചല്‍സിന്റെ ചില ഭാഗങ്ങളില്‍ കുലുക്കം അനുഭവപ്പെട്ടു, അവിടെ മൊബൈല്‍ ഫോണുകളില്‍ ആളുകളെ ഒഴിപ്പിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഭൂകമ്പം നടന്ന് 30 മിനിറ്റിനുള്ളില്‍ പ്രകമ്പനം അനുഭവപ്പെട്ടെന്ന് 20,000 ലധികം റിപ്പോര്‍ട്ടുകള്‍ യു.എസ്.ജി.എസിന് ജനങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് നാഷനല്‍ വെതര്‍ സര്‍വിസിന്റെ സാന്‍ഡായാഗോ ഓഫിസില്‍ നിന്ന് അറിയിച്ചു.
Tag: Stay updated on the 5.2 magnitude earthquake in America. Find insights on its effects, preparedness strategies, and expert advice for earthquake safety.