കേന്ദ്ര ബജറ്റ്: പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനം ചെറുക്കാനും 35,000 കോടി

കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വിവിധ പദ്ധതികൾ. പരമ്പരാഗത ഊർജ മേഖലയിൽ നിന്ന് ഗ്രീൻ, സീറോ എമിഷൻ എനർജി പദ്ധതികളിലേക്ക് മാറാനും മറ്റുമായി 35,000 കോടി രൂപയാണ് വകയിരുത്തിയത്. നാഷനൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകും. ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാൻ ഗ്രീൻ ഊർജ ഉത്പാദനം വർധിപ്പിക്കും.
2030 ഓടെ ഇത്തരം പദ്ധതിയിലൂടെ 5 എം.എം.ടി വാർഷിക ഊർജ ഉത്പാദമാണ് ലക്ഷ്യമാക്കുന്നത്. ബാറ്ററി ഊർജ ശേഖരണ സംവിധാനത്തിനു വേണ്ടിയും ഗ്യാപ് ഫണ്ടിങ് നടത്തും.

അന്തർ സംസ്ഥാന ഗ്രിഡിലൂടെ 13 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ലഡാക്കിൽ 20,700 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഇതിനായി വരുന്നു. 15 വർഷം കഴിഞ്ഞ കേന്ദ്ര, സംസ്ഥാന സർക്കാർ വാഹനങ്ങൾ പൊളിക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു. അന്തരീക്ഷമലിനീകരണം കണക്കിലെടുത്താണിത്. ഇതിനും കേന്ദ്ര ബജറ്റിൽ ഫണ്ട് വകയിരുത്തി.

പരിസ്ഥിതി സൗഹൃദ കാർഷിക സംരക്ഷണം
പരിസ്ഥിതി സംരക്ഷണ നിയമത്തിനു (Environment Protection Act ) കീഴിൽ ഗ്രീൻ ക്രെഡിറ്റ് പദ്ധതി നടപ്പാക്കും. കമ്പനികളും വ്യക്തികളും പരിസ്ഥിതി സൗഹൃദ സ്വഭാവത്തോടെ പ്രവർത്തിക്കാൻ ഇതു പരിശീലനം നൽകും. പ്രധാനമന്ത്രിയുടെ PM program for Restoration, Awareness, Nourishment and Amelioration of Mother Earth (PM-PRANAM) പദ്ധതിയായി പ്രണാം എന്ന പേരിൽ ഭൂമിയെ കുറിച്ചുള്ള പുനരുജ്ജീവനം, ബോധവൽകരണം പദ്ധതി കൊണ്ടുവരും. രാസവളത്തിനു പകരം മറ്റു വളങ്ങൾ പരിശീലിക്കും.
500 പുതിയ വേസ്റ്റ് ടു വെൽത്ത് പ്ലാൻ ഗോവർധൻ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഒരു കോടി കർഷകരെ ന്യൂട്രൽ കൃഷി പരിശീലിപ്പിക്കും.

തീരസംരക്ഷണം, തണ്ണീർത്തട സംരക്ഷണം
തീരശോഷണം തടയാൻ തീരസംരക്ഷണത്തിന് പ്രകൃതിദത്ത പദ്ധതികൾ നടപ്പാക്കും. കണ്ടൽചെടി വച്ചു പിടിപ്പിക്കലാണ് പ്രധാന പദ്ധതി Mangrove Initiative for Shoreline Habitats and Tangible Incomes (MISHTI) എന്നാണ് പദ്ധതിയുടെ പേര്. തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനും ഉപയോഗയോഗ്യമാക്കുന്നതിനും Amrit Darohar scheme ന് കീഴിൽ പദ്ധതിയുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment