യുനാനി മെഡിക്കല്‍ ഓഫിസര്‍ നിയമം അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യുനാനി മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബി.യു.എം.എസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്.
തസ്തികയിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 24ന് തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപമുള്ള ആരോഗ്യഭവന്‍ കെട്ടിടത്തിലെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡി.പി.എം.എസ്.യു നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ വച്ച് നടത്തും.
ഉദ്യോഗാര്‍ഥികള്‍ ജനുവരി 20ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആരോഗ്യഭവന്‍ ജില്ലാ പ്രോഗ്രാം മേനേജര്‍ ഓഫീസ് (നാഷണല്‍ ആയുഷ് മിഷന്‍) ആരോഗ്യ ഭവന്‍, അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nam.kerala.gov.in
Your article helped me a lot, is there any more related content? Thanks!